Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2024 14:03 IST
Leo T Abraham
Share News :
ടെൽഅവീവ്/ജറൂസലം- ഫലസ്തീനിലെ ഗസ്സയിൽ ഹമാസിനെതിരായ ആക്രമണത്തിന്റെ പേരിൽ ഇസ്രാഈൽ നടത്തുന്ന ആക്രമണവും വംശഹത്യയും തുടരുന്നു. വടക്കൻ ഗസ്സയിലെ ജബലിയയിൽ ഇസ്രാഈൽ സൈന്യം ആക്രമണം നടത്തി. ഹമാസ് തിരിച്ചു വരുന്നു എന്നതാണ് പുതിയ ആക്രമണത്തിന്റെ ന്യായീകരണം. അതേസമയം വടക്കൻ ഗസ്സയിൽ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
അതിനിടെ റഫയിലേക്കുള്ള കടന്നാക്രമണം അവസാനിപ്പിച്ചാൽ ഹമാസിന്റെ തലവനെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരം ഇസ്രയേലിന് കൈമാറാമെന്ന് യുഎസ് ചാരസംഘടനയായ സിഐഎ (സെൻട്രൽ ഇന്റലിജൻസ് ഏജൻസി). ഹമാസ് തലവൻ യഹ്യ സിൻവറിനെക്കുറിച്ചുള്ള വിവരം കൈമാറാമെന്ന വിവരം സിഐഎ തലവൻ വില്യം ബേൺസ് ഇസ്രയേലിനെ അറിയിച്ചു. ഹമാസുമായി ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തോടെ ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനാണ് സിൻവർ. ഖാൻ യൂനിസിലെയും റഫാ മേഖലയിലെയും പടർന്നുകിടക്കുന്ന തുരങ്കശൃംഖലയിൽ എവിടെയോ ആണ് സിൻവർ ഒളിവിൽ കഴിയുന്നതെന്നാണ് കരുതുന്നത്.
യഹിയ സിൻവറിനെക്കുറിച്ച് ഇസ്രയേലിന് ആവശ്യമായ വിവരങ്ങൾ കൈമാറുമെന്നാണ് ബേൺസ് അറിയിച്ചിരിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഏതുവിധേനെയും സിൻവറിനെ പിടികൂടുമെന്ന ഇസ്രയേലിന്റെ പ്രതിരോധമന്ത്രി യോവ് ഗല്ലാന്റ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇസ്രാഈൽ ആക്രമണത്തിൽ ഇതുവരെ 34000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.
ഇസ്രയേലിന്റെ ചാരസംഘടനകളുടെ മേധാവികളായ ഡേവിഡ് ബാർണിയ (മൊസ്സാദ്), റോണെൻ ബർ (ഷിൻ ബെത്) എന്നിവരുമായി ബേൺസ് ചർച്ച നടത്തുന്നുവെന്നാണ് വിവരം. 2023 നവംബർ അവസാന ആഴ്ചയിലെ ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിൽ ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ബേൺസ് ആണ്.
അതേമസയം കൂട്ടക്കൊലകൾ യുഎസ് നൽകിയ ആയുധങ്ങളുപയോഗിച്ചാണെന്ന വിവരം പുറത്തു വന്നതോടെ
റഫയിലെ ജനവാസകേന്ദ്രങ്ങൾ ആക്രമിക്കാനായി ഇസ്രയേലിന് ആയുധം നൽകില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിലപാടെടുത്തിരുന്നു. ഗാസ യുദ്ധത്തിന്റെ ആരംഭം മുതൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന യുഎസ് പ്രസിഡന്റ് ഇതാദ്യമായാണ് പരസ്യമായി അതൃപ്തി അറിയിക്കുന്നത്. സ്വന്തം പാർട്ടിയിൽനിന്നുൾപ്പെടെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നിലപാടുമാറ്റം. ഇത്ര പ്രായോഗിക തലത്തിൽ എത്രത്തോളം വിജയിക്കുമെന്ന് ഇനിയും വ്യക്തമല്ല. അമേരിക്കൻ കാംപസുകളിൽ ഇസ്രാഈലിന്റെ വംശഹത്യക്കെതിരായ സമരങ്ങൾ ഇപ്പോൾ വ്യാപകമാണ്.
Follow us on :
Tags:
More in Related News
Please select your location.