Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എന്തോ ഒളിച്ചു വെക്കുന്നുണ്ട്; ഇമ്രാൻ ഖാനെ കുറിച്ച് ഭീതി പ്രകടിപ്പിച്ച് മകൻ, സർക്കാർ തെളിവു പുറത്തു വിടണമെന്ന് ആവശ്യം

01 Dec 2025 21:48 IST

NewsDelivery

Share News :

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവ് സർക്കാർ പുറത്തുവിടണമെന്നും എന്തോ ഒളിച്ചു വെക്കുന്നുണ്ടെന്നും മകൻ കാസിം ഖാൻ. റാവൽപിണ്ടി ആദിയാല ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ (73) കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ ഏതാനും ദിവസമായി പ്രചരിക്കുന്നതിനിടെയാണ് മകൻ സമൂഹമാധ്യമത്തിലൂടെ ആവശ്യമുന്നയിച്ചത്.

ഇമ്രാനെ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 3 സഹോദരിമാരും പാർട്ടി പ്രവർത്തകരും ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ മുഖ്യമന്ത്രി സൊഹാലി അഫ്രിദിയും ജയിലിനു പുറത്ത് ഏതാനും ദിവസങ്ങളായി തങ്ങുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദികളായവരുടെ രാജ്യത്തിനകത്തും പുറത്തുമുള്ള കുടുംബാംഗങ്ങളെയും വെറുതേവിടില്ലെന്ന് സഹോദരിമാർ മുന്നറിയിപ്പ് നൽകി. സുരക്ഷാ കാര്യങ്ങൾ പരിശോധിച്ച ശേഷം അടുത്ത 2ന് ഇമ്രാൻ ഖാനെ കാണാൻ അവസരമൊരുക്കാമെന്ന് നിയമമന്ത്രി അഖീൽ മാലിക് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടില്ല; ആരെയും ഒളിപ്പിച്ചില്ല- സണ്ണി ജോസഫ്

ഇമ്രാൻ പൂർണ ആരോഗ്യവാനാണെന്നും ഇക്കാര്യം അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) നേതൃത്വത്തെ അറിയിച്ചുവെന്നും പാക് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. എന്നാൽ, ഒരു മാസമായി ബന്ധുക്കളെയോ പാർട്ടി പ്രവർത്തകരെയോ അദ്ദേഹത്തെ കാണാൻ അനുവദിക്കുന്നില്ല. 2 വർഷമായി ജയിലിലാണ് ഇമ്രാൻ. കഴിഞ്ഞ 47 ദിവസമായി അദ്ദേഹത്തെ കുറിച്ചുള്ള ഒരു വിവരവും പുറത്തറിയിക്കുന്നില്ല. ഇമ്രാൻ ‘മരണമുറിയി’ൽ ഏകാന്ത തടവിലാണെന്ന് കാസിം ഖാൻ പറഞ്ഞു. രാജ്യാന്തര സമൂഹം വിഷയത്തിൽ ഇടപെടണമെന്നും കാസിം ആവശ്യപ്പെട്ടു.

Follow us on :

More in Related News