Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നന്മയുള്ള ലോകത്തിനായി ഒത്തൊരുമിച്ച് മുന്നേറണം - ഫലസ്തീൻ അംബാസിഡർ

15 Dec 2025 12:17 IST

NewsDelivery

Share News :

കോഴിക്കോട് - നന്മയുള്ള ലോകത്തിനായി ഒരുമിച്ച് മുന്നേറണമെന്നും ഒറ്റക്ക് സഞ്ചരിച്ചാൽ വേഗത്തിൽ സഞ്ചരിക്കാമെങ്കിലും കൂടുതൽ ദൂരം താണ്ടണമെങ്കിൽ ഒരുമിച്ച് നടക്കുന്നതാണ് നല്ലതെന്നും ഫലസ്തീൻ അംബാസിഡർ അബ്ദുള്ള മുഹമ്മദ് അബൂ ശാവേഷ് പറഞ്ഞു. ഫേസ് വേൾഡ് ലീഡർഷിപ്പ് സ്കൂൾ സംഘടിപ്പിക്കുന്ന ഫേസ് എക്സ് ടോക് ഷോ യുടെ ഭാഗമായി കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച പ്രമേയ ചർച്ചയിൽ പങ്കെടുത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ പ്രതിസന്ധിയുടെ കാലത്തും ഗുണ മേന്മയുള്ള വിദ്യാഭ്യാസം നൽകി യുവ സമൂഹത്തെ വിദ്യാ സമ്പന്നരാക്കുന്നതിലാണ് ഫലസ്തീൻ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഫോസ് എക്സ് ടോക് ഷോ സംസ്ഥാന, ദേശീയ, അന്തർ ദേശീയ തലങ്ങളിലായി നടക്കും. ടോക് ഷോയുടെ സംസ്ഥാന തല മത്സരം ഈ മാസം 23, 24 തീയതികളിൽ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. ചടങ്ങിൽ ഫേസ് എക്സ് ടോക് ഷോ സംഘാടക സമിതി ചെയർമാൻ കാരാടൻ സുലൈമാൻ അദ്ധ്യക്ഷനായി. ചർച്ചയിൽ ചന്ദ്രിക ദിനപത്രം ചീഫ് ന്യൂസ് എഡിറ്റർ കമാൽ വരദൂർ, സിറാജ് ദിന പത്രം അസിസ്റ്റൻ്റ് ന്യൂസ് എഡിറ്റർ മുസ്തഫ പി എറക്കൽ , സുപ്രഭാതം ദിന പത്രം ന്യൂസ് കോർഡിനേറ്റർ ടി.കെ ജോഷി , മീഡിയ വൺ ഡപ്യൂട്ടി ന്യൂസ് എഡിറ്റർ ബി കെ സുഹൈൽ എന്നിവർ പങ്കെടുത്തു. സാഫി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സി ഇ ഒ പ്രൊഫ ഇമ്പിച്ചിക്കോയ മോഡറേറ്റയായിരുന്നു.

ഫേസ് ഫൗണ്ടേഷൻ ചെയർമാൻ സയ്യിദ് സൈൻ ബാഫഖി തങ്ങൾ, ജന സിക്രട്ടറി ഇ യാക്കൂബ് ഫൈസി, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി തങ്ങൾ, ഇൻഡോ അറബ് മിഷൻ സിക്രട്ടറി ഡോ. അമീൻ മുഹമ്മദ് സഖാഫി, വേലായുധൻ മുറ്റോളിൽ,ഡോ. അമീനുദ്ദീൻ യൂസുഫ്, വി വീരാൻ കുട്ടി, സി എ ഹാരിഫ്,ഹാരിസ് , ബഷീർ എടാട്ട്, ഫസൽ ഓ മുക്കം, ചടങ്ങിൽ സംബന്ധിച്ചു. ഡോ. എ ബി മൊയ്തീൻ കുട്ടി സ്വാഗതവും മുഹമ്മദ് മുർഷിദ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News