Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്ജിദുന്നബവി മുഅദ്ദിന്‍ ഫൈസല്‍ അല്‍നുഅ്മാന്‍ അന്തരിച്ചു

24 Dec 2025 09:10 IST

NewsDelivery

Share News :

പ്രവാചക മസ്ജിദിലെ മുഅദ്ദിന്‍ ശൈഖ് ഫൈസല്‍ ബിന്‍ അബ്ദുല്‍മലിക് അല്‍നുഅ്മാന്‍ അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തന്റെ നാഥന്റെ വിളിക്ക് ഉത്തരം നല്‍കുന്നതു വരെ ദശകങ്ങളോളം അദ്ദേഹത്തിന്റെ ശബ്ദം വിശ്വാസത്തിലേക്കുള്ള ആഹ്വാനമായി മസ്ജിദുന്നബവി മിനാരങ്ങളില്‍ പ്രതിധ്വനിച്ചു.


പ്രവാചക പള്ളിയിലെ മുഅദ്ദിൻ പദവി തലമുറകളായി കൈമാറിവരുന്ന കുടുംബ പാരമ്പര്യത്തിന്റെ തുടർച്ചയായിരുന്നു ശൈഖ് ഫൈസൽ. പതിനാലാം വയസ്സില്‍ മസ്ജിദുന്നബവിയില്‍ ബാങ്ക് വിളിക്കാന്‍ തുടങ്ങിയ തന്റെ പിതാവ് ശൈഖ് അബ്ദുല്‍മലിക് അല്‍നുഅ്മാന്റെ പാത ശൈഖ് ഫൈസല്‍ പിന്തുടര്‍ന്നു. മരണം വരെ അദ്ദേഹം ഈ മഹത്തായ ദൗത്യത്തില്‍ തുടര്‍ന്നു. ശൈഖ് ഫൈസല്‍ ശ്രുതിമധുരമായ ശബ്ദത്തിനും ഭക്തിനിര്‍ഭരമായ ബാങ്ക് വിളിക്കും പ്രശസ്താനായിരുന്നു. പ്രവാചക പള്ളിയിലെ വിശ്വാസികളുടെയും സന്ദര്‍ശകരുടെയും ഓര്‍മ്മകളില്‍ പതിഞ്ഞ പരിചിതമായ ശബ്ദത്തിന്റെ ഉടമായായിരുന്നു അദ്ദേഹം. മസ്ജിദുന്നബവിയില്‍ ഫജ്ര്‍ നമസ്‌കാരത്തിന് ശേഷം മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മയ്യിത്ത് ഖബറടക്കി.

Follow us on :

More in Related News