Tue Dec 12, 2023 10:56 PM 1ST

Location  

Sign In

11 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ 70 വയസ്സുകാരന് 23 വർഷം കഠിനതടവിനും,80000 രൂപ പിഴയും വിധിച്ചു

13 Nov 2025 19:17 IST

MUKUNDAN

Share News :

ചാവക്കാട്:11 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ 70 വയസ്സുകാരനെ 23 വർഷം കഠിനതടവിനും,എൺപതിനായിരം രൂപ പിഴയും വിധിച്ചു ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.പെൺകട്ടിയെ 2021 ഓണം വെക്കേഷൻ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ പല ദിവസങ്ങളിൽ പ്രതി ആവർത്തിച്ചുള്ള ലൈംഗികാതിക്രമം നടത്തുകയും പ്രതിയുടെ മൊബൈലിൽ സെക്സ് വീഡിയോസ് കാണിക്കുകയും ഇക്കാര്യം ആരോടും പറയാതിരിക്കാൻ പാരിതോഷികമായി പണം നൽകുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്.ചാവക്കാട് തിരുവത്ര ഇഎംഎസ് നഗർ റമളാൻ വീട്ടിൽ ഹുസൈൻ മകൻ മൊയ്തു റമളാൻ(70)എന്നയാളെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എസ്.ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി 23 വർഷം കഠിന തടവിനും 80000 രൂപ പിഴ അടക്കാനും വിധിച്ചത്.പിഴ അടക്കാത്ത പക്ഷം ഒരു വർഷവും 4 മാസവും കൂടി അധിക തടവ് അനുഭവിക്കണം.ചാവക്കാട് പോലീസ് സ്റ്റേഷനിൽ വിവരം അറിഞ്ഞതിനെ തുടർന്ന് സിപിഒ എ.പ്രസീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്ഐ ബിബിൻ ബി.നായർ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടി 14 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ അടക്കം 29 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.സിപിഒമാരായ എം.ആർ.സിന്ധു,എ.പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.പ്രതിയെ കോടതി മറ്റൊരു പോക്സോ കേസിൽ 37 വർഷം കഠിനതടവിനും 3 ലക്ഷത്തി 10,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിക്കുകയും പ്രതി ശിക്ഷ അനുഭവിച്ച് വരുന്നതുമാണ്.പ്രതിക്കെതിരെ കോടതിയിൽ തന്നെ നിലവിലുള്ള മറ്റു രണ്ട് പോക്സോ കേസുകളിലെ വിചാരണ നടപടികൾ അന്തിമ ഘട്ടത്തിലാണ്.




Follow us on :

More in Related News