Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2026 23:14 IST
Share News :
മസ്കറ്റ്: ഒമാനിലെ ജലാൻ ബാനി ബൂഅലി മേഖലയിൽ കാസർകോട് സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ജില്ലയിലെ പനത്തടി ചാമുണ്ഡിക്കുന്ന് പുളിക്കടവ് വെള്ളാവൂർ ഹൗസിൽ ഹരീഷ് കുമാർ (36) ആണ് മരണപ്പെട്ടത്.
ജലാൻ ബാനി ബൂഅലിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു ഹരീഷ് കുമാർ. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മരിച്ച ഹരീഷ് കുമാറിന്റെ പിതാവ് മോഹനനും മാതാവ് ജയ്ശ്രീയുമാണ്.
മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ ആവശ്യമായ മരണാനന്തര നടപടികൾ ഏകോപിപ്പിച്ച് വരുന്നതായും അറിയിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.