Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി.

06 Jun 2026 15:46 IST

santhosh sharma.v

Share News :

വൈക്കം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് പിടികൂടി. ചെമ്പ് തുരുത്തുമ്മ സ്വദേശി വിജീഷ് (41) നെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് മാസത്തിൽ വൈകിട്ടാണ് സംഭവം. വൈക്കത്ത് ഉൾപ്രദേശത്ത് താമസിക്കുന്ന 17 കാരിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കുതറി മാറി ഓടിയ പെൺകുട്ടി സമീപത്ത് താമസിക്കുന്ന ബന്ധുക്കളോട് വിവരം പറയുകയും ഇതിനിടെ പ്രതി അവിടെ നിന്നും കടന്ന് കളയുകയുമായിരുന്നു. തുടർന്ന് ബന്ധുക്കളോടൊപ്പം സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം നടത്തുന്നതിനിടെ പ്രതി നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് വൈക്കത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ അടിപിടി ഉൾപ്പടെ മൂന്നോളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Follow us on :

More in Related News