Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം മങ്കട പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റു 4 പേർ മരിച്ചു; 3 പേർക്ക് പരിക്ക്

12 May 2026 19:38 IST

NewsDelivery

Share News :

മലപ്പുറം മങ്കട : മഞ്ചേരി പന്തല്ലൂർ മലയിൽ 7 പേർക്ക് ഇടിമിന്നലേറ്റു; 4 പേർ മരിച്ചു; അപകടം പന്തല്ലൂർ മല കയറിയപ്പോൾ

വെള്ളില സ്വദേശികളായ സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്.


മലപ്പുറം മഞ്ചേരിക്കടുത്ത് വെള്ളില കുരങ്ങൻ ചോലയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ആറ് കുട്ടികൾക്ക് പരിക്കേറ്റു. നിലവിൽ പരിക്കേറ്റ കുട്ടികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


മഴയോടൊപ്പം അപ്രതീക്ഷിതമായി എത്തിയ ഇടിമിന്നലാണ് ഈ അപകടത്തിന് കാരണമായത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും വെളിമ്പ്രദേശങ്ങളിലും സമയം ചിലവഴിക്കുന്നവർ ഈ മഴക്കാലത്ത് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

പന്തല്ലൂർ മലയിലെ വ്യൂപോയന്റ് കാണാനെത്തിയ ഏഴംഗ സംഘത്തിന് നേരെയാണ് ഇന്ന് വൈകുന്നേരം 5:30-ഓടെ മിന്നലേറ്റത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്ക്കിടെ ഇവർ ഇടിമിന്നലിൽ അകപ്പെടുകയായിരുന്നു


അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലേറ്റതിനെത്തുടർന്ന് സംഘത്തിലുണ്ടായിരുന്ന ഒരാളെക്കുറിച്ച് ഇതുവരെ വരെ വിവരമില്ലായിരുന്നു.


തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഇയാളെ കണ്ടെത്താനായത്.


മലയുടെ ഉൾപ്രദേശത്ത് വെച്ചാണ് അപകടം സംഭവിച്ചത്. അതിനാൽ തന്നെ രക്ഷാപ്രവർത്തനം വൈകി.


മരിച്ചവരുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Follow us on :

More in Related News