Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളപൊക്കത്തിന്റെ മുന്നറിയിപ്പ് നൽകാൻ വൈകി.30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ

04 Sep 2024 13:25 IST

Enlight News Desk

Share News :

ഉത്തര കൊറിയയിൽ വേനൽക്കാലത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുകളിലും 4,000 പേർ മരിച്ച സംഭവത്തിൽസുരക്ഷാ വീഴ്ച ആരോപിച്ച് സർക്കാർ ഉദ്ധ്യോ​ഗസ്ഥർക്കെതിരെ നടപടി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് കാട്ടി ഉത്തരവാദികളായ 30 ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ഉത്തരവിട്ടു. കൊറിയൻ ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്ത്‌വിട്ടത്.

പ്രളയബാധിത പ്രദേശത്തെ 20 മുതൽ 30 വരെ കേഡറുകളെ കഴിഞ്ഞ മാസം അവസാനം ഒരേ സമയം വധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഉത്തരകൊറിയൻ ആഭ്യന്തരകാര്യങ്ങൾ അതീവരഹസ്യമായതിനാൽ വിശദാംശങ്ങൾ സ്ഥിരീകരിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല. എന്നാൽ, പ്രളയത്തിന് പിന്നാലെ സർക്കാർ ഉദ്യോഗസ്ഥരെ കർശനമായി ശിക്ഷിക്കാൻ കിം അധികാരികളോട് ആവശ്യപ്പെട്ടതായി ഉത്തരകൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Follow us on :

More in Related News