Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Feb 2026 23:28 IST
Share News :
വൈക്കം: വെള്ളിയാഴ്ച മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്ത മൂന്ന് സോളാര്‍ ബോട്ടുകള്‍ യാര്‍ഡിലേക്ക് തിരികെ കൊണ്ടുപോയി. രാജ്യത്തെ സമ്പൂർണ്ണ സോളാർ വാട്ടർ ട്രാൻസ്പോർട്ട് സ്റ്റേഷനായ വൈക്കത്ത് പഴയപടി തന്നെ. വൈക്കം- തവണക്കടവ് ഫെറിയിൽ പുതിയ സോളാര്‍ ബോട്ടിലെ യാത്ര വന്നു പോയെ പോലേയായി. ശനിയാഴ്ച ഉച്ചയോടെ പാണവള്ളിയിലെ ബോട്ട് നിര്‍മാണ യാര്‍ഡിലേക്ക് ഇവ കൊണ്ടുപോയത്.മുൻപ് ഉണ്ടായിരുന്ന മൂന്ന് സ്റ്റീല്‍ ബോട്ടുകളും ഏഷ്യയിലെ ആദ്യത്തെ സോളാര്‍ ബോട്ടായ 'ആദിത്യ'യും മാത്രമാണ് ഇപ്പോൾ സര്‍വീസ് നടത്തുന്നത്. പുതിയ സോളാര്‍ ബോട്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ക്ക് വേണ്ട പരിശീലനം നല്‍കണം. പുതിയ സോളാറിന് ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ സ്‌റ്റേഷനില്‍ ഒരുക്കണം. പുതിയബോട്ടിന്റെ ഇന്‍ഷുറന്‍സ് തുക അടച്ചെങ്കിലും അതിന്റെ പേപ്പര്‍ ഇതുവരെയും ലഭിച്ചിട്ടില്ല. സോളാര്‍ ബോട്ടുകള്‍ എത്തുമ്പോള്‍ നിലവില്‍ സര്‍വീസ് നടത്തുന്ന സ്റ്റീല്‍ ബോട്ടുകള്‍ പിന്‍വലിക്കുകയും ഇവ ഏത് സ്‌റ്റേഷനുകളിലേക്ക് നല്‍കണമെന്നും തീരുമാനമായിട്ടില്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് സോളാര്‍ ബോട്ടുകള്‍ യാര്‍ഡിലേക്ക് മടക്കി കൊണ്ടുപോയതെന്നാണ് ഔദ്യോഗിക വിശദീകരണം. അതെ സമയം ഇതിൽ രണ്ടെണ്ണം ആലപ്പുഴയിലെ ഫെറിയിലെ ഉദ്ഘാടനത്തിനായി കൊണ്ടു പോയെന്നാണ് അധികൃതർ പറയുന്നത്. ജീവനക്കാര്‍ക്ക് വേണ്ട പരിശീലനം നൽകി അടുത്ത മാസം മുതൽ സോളാര്‍ബോട്ടുകൾ വൈക്കം-തവണക്കടവ് ഫെറിയിൽ സര്‍വീസ് ആരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് എം. സുജിത്ത് പറഞ്ഞു. അതെ സമയം നോട്ടീസില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന പരിപാടിയാണെന്നും ആരോപിച്ച്
സോളാർ ബോട്ട് ഉദ്ഘാടനത്തിലും, വൈക്കം മൃഗാശുപതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനത്തിൽ നിന്നും യു.ഡി.എഫ്. ഭരിക്കുന്ന വൈക്കം നഗരസഭ ഭരണകക്ഷി അംഗങ്ങൾ
വിട്ടുനിന്നിരുന്നു.
Follow us on :
Tags:
More in Related News
Please select your location.