Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂര്‍ സ്വദേശി ഒമാനില്‍ മരണപെട്ടു

21 Feb 2026 22:57 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: തൃശൂര്‍ കൂളിമുട്ടം നെടുമ്പറമ്പില്‍ വത്യേടത്ത് മുഹമ്മദ് മാസ്റ്റര്‍ (90) മസ്‌കറ്റിലെ അസൈബയില്‍ മരണപെട്ടു.

വാര്‍ദ്ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വച്ചായിരുന്നു മരണം.

25 വര്‍ഷത്തോളമായി മകനോടൊപ്പം മസ്കറ്റിലെ അസൈബയില്‍ ആയിരുന്നു താമസം.

പെരിഞ്ഞനം ബോയ്‌സ് സ്‌കൂള്‍ അധ്യാപകനായിരുന്ന മുഹമ്മദ് മാസ്റ്റര്‍ ദീര്‍ഘകാലം കൂളിമുട്ടം നെടുംപറബ് മഹല്ല് കമ്മറ്റി സെക്രട്ടറിയായും സേവനം ചെയ്തിരുന്നു.

മക്കള്‍: റഷീദ്, ജമീല, സഈദ, സല്‍മ, ഖമറുന്നീസ. മരുമക്കള്‍: ഷൈന, നൗഷാദ്, ഇബ്‌റാഹിം കുട്ടി, നൗഷാദ് (നഊ), അബ്ദുല്‍ നവാസ്.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതുദേഹം നാളെ (ഞായര്‍) വൈകുന്നേരം എട്ട് മണിക്ക് അൽ ആമിറാത്ത് കബറസ്ഥാനില്‍ മറവ്‌ ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News