Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Feb 2026 23:40 IST
Share News :
മസ്കറ്റ്: ഒമാനിലെ ബുറൈമിയിൽ ഹോട്ടലിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
പത്തനംതിട്ട കിടങ്ങന്നൂർ തടത്തിൽ വീട്ടിൽ സാമുവൽ അബ്രഹാം മകൻ ബിജു ടി. അബ്രഹാം (49) നെയാണ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വർഷങ്ങളോളം ദബൈ പാലസിൽ ഇലക്ട്രീഷ്യൻ എ.സി മെക്കാനിക്ക് ആയി ജോലിചെയ്തിരുന്ന ബിജു, വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് നാട്ടിൽപോയി ദുബൈയിൽ വിസിറ്റിങ് വിസയിൽ തിരിച്ചെത്തിയത്. പിന്നീട് പുതിയ വിസക്കുള്ള നടപടി പൂർത്തിയാക്കാൻ ദുബൈയിൽനിന്ന് ബുറൈമിയിലേക്ക് വരികയായിരുന്നു. ഇവിടെ ഹോട്ടലിൽ താമസിച്ചുവരുന്നതിനിടെയാണ് മരണം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജു ദുബൈയിൽനിന്ന് ബുറൈമിയിൽ എത്തിയത്.
മാതാവ്: വൽസമ്മ അബ്രഹാം. ഭാര്യ: ബിൻസി മസ്‌കത്തിൽ ജോലി ചെയ്യുകയാണ്. മകൻ: ഏബൽ (13).
റോയൽ ഒമാൻ പൊലീസ് അറിയിച്ചതനുസരിച്ച് ഭാര്യ ബിൻസി ബുറൈമിയിലെത്തി തുടർ നടപടികൾക്ക് നേതൃത്വം നൽകി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ തുടർനടപടികൾ പ്രവാസി വെൽഫെയർ ഫോറം ഒമാന്റെ നേതൃത്വത്തിൽ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.