Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം മങ്കടയിൽ നിന്നും 10 ഗ്രാം ഹെറോയിനുമായി 2 ഇതര സംസ്ഥാനക്കാരെ പെരിന്തൽമണ്ണ എക്സൈസ് അറസ്റ്റ് ചെയ്തു

20 Jul 2024 18:26 IST

Jithu Vijay

Share News :

പെരിന്തൽമണ്ണ : മലപ്പുറം മങ്കടയിൽ നിന്നും 10 ഗ്രാം ഹെറോയിനുമായി 2 ഇതര സംസ്ഥാനക്കാരെ പെരിന്തൽമണ്ണ എക്സൈസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി സൈനുൽ ഷെയ്ഖ്, ആസാം സ്വദേശിനി ഐറിൻ നെസ്സ എന്നിവരാണ് അറസ്റ്റിലായത്. യുവാക്കൾക്കിടയിലും, കോളേജ് വിദ്യാർത്ഥികൾക്കിടയിലും മങ്കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് രഹസ്യ നിരീക്ഷണം നടത്തി വരുന്നുണ്ടായിരുന്നു. 

 

പെരിന്തൽമണ്ണ എക്സൈസ് ഇൻസ്പെക്ടർ യൂനുസ് എം, കമ്മീഷണർ സ്‌ക്വാഡ് അംഗമായ എക്സൈസ് ഇൻസ്പെക്ടർ ടി ഷിജു മോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാമൻകുട്ടി കെ, പ്രിവന്റിവ് ഓഫീസർ അബ്ദുൽ റഫീഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷംനാസ്, തേജസ് വി, അച്യുതൻ, ഷഹദ് ശരീഫ്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ സിന്ധു, ലിൻസി വർഗീസ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.




Follow us on :

Tags:

More in Related News