Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2024 12:16 IST
Share News :
കെ.എസ്.ആർ. ബംഗളുരു – കണ്ണൂർ എക്സ്പ്രസ് (16511/16512) ഉൾപ്പെടെ ബംഗളുരു – മംഗളുരു റൂട്ടിലോടുന്ന 14 ട്രെയിനുകൾ
ബംഗളുരു : ഹാസൻ സകലേശ്പുര ചുരത്തിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതിനെതുടർന്ന് കെ.എസ്.ആർ. ബംഗളുരു – കണ്ണൂർ എക്സ്പ്രസ് (16511/16512) ഉൾപ്പെടെ ബംഗളുരു – മംഗളുരു റൂട്ടിലോടുന്ന 14 ട്രെയിനുകൾ ഓഗസ്റ്റ് 4 വരെ റദ്ധാക്കി.
യെഡക്കുമറിക്കു സമീപം വെള്ളിയാഴ്ചയാണ് മണ്ണിടിഞ്ഞത്. മണ്ണ് പൂർണമായും നീക്കി പാളത്തിന്റെ സുരക്ഷ പരിശോധനയും നടത്തിയ ശേഷമേ സർവീസുകൾ പുനസ്ഥാപിക്കുകയുള്ളു എന്ന് ദക്ഷിണ പശ്ചിമറെയിൽവേ മൈസൂരു ഡിവിഷനിൽമാനേജർ ശിൽപിഅഗർവാൾ പറഞ്ഞു.
സർവീസുകൾ റദ്ധാക്കിയതോടെ ഈ റൂട്ടിൽ യാത്രക്ലേശം രൂക്ഷമായി.
ബംഗളുരു – മൈസൂരു ദേശിയപാതയിലെ (എൻ. എച്ച്. 75) ഷിറാഡി ചുരത്തിൽ കഴിഞ്ഞദിവസം വീണ്ടും മണ്ണിടിഞ്ഞതോടെ ഇതുവഴി ബസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് രാത്രിയാത്ര നിരോധനം തുടരുകയാണ്.
Follow us on :
Tags:
More in Related News
Please select your location.