Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘സോഹാർ നൈറ്റ്സ് 2026’ ഇന്ന്; സോഹാറിൽ സംഗീതരാവിന് മണിക്കൂറുകൾ മാത്രം

13 Nov 2026 03:28 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: പ്രവാസി മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘സോഹാർ നൈറ്റ്സ് 2026’ സംഗീതവിരുന്ന് ഇന്ന് സോഹാർ ബീച്ച് ഹോട്ടൽ ഗ്രൗണ്ടിൽ അരങ്ങേറും. വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ സിനിമാതാരവും ഗായികയുമായ അനാർക്കലി മരിക്കാറും സംഘവും സംഗീത-നൃത്ത വിരുന്നൊരുക്കും.

ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് (ഇ.ഡി.എം), റിമിക്സ് സംഗീതം, നൃത്തം എന്നിവ കോർത്തിണക്കിയുള്ള പരിപാടിയിൽ ഡി.ജെ. സാവിയോ, സോനു സെബാസ്റ്റ്യൻ, ജാസിം ജമാൽ, ഡ്രാമാനോ, ബിലാൽ കൈസ് തുടങ്ങിയവരും അണിനിരക്കും.

പരിപാടിയുടെ മുന്നോടിയായി മുഖ്യ പ്രയോജകരായ മാർക് അൻട് സേവിൽ വെച്ച് നടന്ന റാഫിൾ ഡ്രോക്ക് ശേഷം മാധ്യമപ്രവർത്തകരുമായുള്ള ചർച്ചയിൽ അനാർക്കലി മരിക്കാർ, ഡി.ജെ. സാവിയോ, സോനു സെബാസ്റ്റ്യൻ, ജാസിം ജമാൽ, ഡ്രാമാനോ, ബിലാൽ കൈസ്, കോർഡിനേറ്റർ സജി കുമാർ, പ്രോഗ്രാം മാനേജർ വിഷ്ണു, ബീച്ച് ഹോട്ടൽ പ്രതിനിധി അശ്വിൻ എന്നിവർ പങ്കെടുത്തു.

സോഹാറിനെ സംഗീതത്തിന്റെയും ആഘോഷത്തിന്റെയും ആവേശത്തിലാക്കുന്ന രാത്രി സമ്മാനിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

Follow us on :

More in Related News