Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരുത്തൊടി രാധാകൃഷ്ണൻ (83) അന്തരിച്ചു

31 Jul 2026 09:02 IST

NewsDelivery

Share News :

ഒറ്റപ്പാലം: ചളവറ പഞ്ചായത്ത് മുൻ പ്രസിഡണ്ടും കെ.പി.സി.സി അംഗവുമായിരുന്ന കയിലിയാട് വേമ്പലത്തുപാടം കാരുത്തൊടി രാധാകൃഷ്ണൻ (83) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. കോൺഗ്രസ് ചളവറ മണ്ഡലം പ്രസിഡണ്ട് , ഒറ്റപ്പാലം, ഷൊർണൂർ ബ്ലോക്ക് പ്രസിഡണ്ട് , കയിലിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, പാലക്കാട് രാജീവ് ഗാന്ധി മെമ്മോറിയൽ സഹകരണ ആശുപത്രി ഡയറക്ടർ, ഗ്രാമീണ വായനശാല പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: ഇന്ദിര രാധാകൃഷ്ണൻ. മക്കൾ : രാജീവ് കെ.ആർ (സീനിയർ അസിസ്റ്റന്റ് എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ, കോഴിക്കോട്, സജീവ് കെ.ആർ (ഡയറക്ടർ , എഡുടെക്). മരുമക്കൾ: ബിന്ദു മുംതസ് (ഡിജിസെർട്ട് ), സിമ്മി ബാലകൃഷ്ണൻ ( ഷെൽ ഇന്ത്യ, ബംഗളൂരു)

Follow us on :

More in Related News