Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2026 07:11 IST
Share News :
കോഴിക്കോട് : തെരുവ് നായ ശല്യം രൂക്ഷമായതിനെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ ഗവൺമെൻ്റ് യുപി സ്‌കൂളിന് അവധി പ്രഖ്യാപിക്കേണ്ട അവസ്ഥ മനസ്സിലാക്കി തെരുവ് നായ ആക്രമണം പ്രതിരോധിക്കുന്നതിന് തൂഫാൻ മാതൃകയിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ അസോസിയേഷൻ ദേശീയ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി, കേരള റീജിയൻ കൺവീനർ കേരള മുഖ്യമന്ത്രി വിഡി സതീശൻ, അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിന്തല തുടങ്ങി മറ്റ് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി.
മയക്കുമരുന്ന് വ്യാപനത്തിനെതിരെ വിവിധ വകുപ്പുകൾ നടത്തിയ ഏകോപന പ്രവർത്തനം തെരുവ് നായ ശല്യം ഒഴിവാക്കാനും അടിയന്തരമായി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും, വകുപ്പുകളും, പൊതു സമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിച്ച് അടിയന്തരമായി പരിഹരിക്കേണ്ട സമയം അത്രികമിച്ചിരിക്കുന്നുവെന്നും വിദ്യാർത്ഥികൾക്ക് റോഡിൽ പോലും ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയാണെന്നും, കുട്ടികളെയും, മുതിർന്നവരെയും ഒരുപോലെ തെരുവ് നായ ശല്യം വലിയ പ്രതിന്ധിയിലാക്കിയിരിക്കുന്നതിനാൽ ഇതിനെതിരെ മാതൃകപരമായ പ്രവർത്തനമാരംഭിക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കണമെന്നും ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി ആവശ്യപ്പെട്ടു.
സുപ്രീം കോടതി വരെ തെരുവ് നായ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിന് അനുകൂല നിലപാടെടുത്ത സാഹചര്യത്തിൽ എത്രയും വേഗം വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സി ആർ യു എ ആവശ്യപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് 2022 സെപ്റ്റംബർ 15 ന് ഈ ആവശ്യം ഉന്നയിച്ച് മുൻ സർക്കാറിന് നിവേദനം നൽകിയെങ്കിലും തെരുവ് നായ ശല്യം നിയന്ത്രിക്കുന്നത് എബിസി സെൻ്റർ മുഖേന നടപ്പാക്കുമെന്നും, പ്രതിരോധ ചികിത്സ കാര്യക്ഷമമാക്കുമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഈ വിഷയം കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്നുള്ള ഉറപ്പുകൾ ലഭിച്ചതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ല. അന്ന് പ്രിൻസിപ്പൽ ഡയറക്ടർ നൽകിയ മറുപടിയുടെ പകർപ്പ് സഹിതമാണ് സി ആർ യു എ നിവേദനം നൽകിയത്.
Follow us on :
Tags:
More in Related News
Please select your location.