Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ. വിനോദ്.വി മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു.

30 Jun 2026 09:19 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആയി ഡോ വിനോദ് വി ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ആണ് സ്വദേശം. തിരൂരങ്ങാടി സൂപ്രണ്ടായിരുന്ന ഡോ വിനോദ് വി - യെ സ്ഥാനക്കയറ്റം നൽകിയാണ് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിച്ചത്.


2012-16 വരെ മലപ്പുറം ജില്ലയിലെ NHM പ്രോഗ്രാം മാനേജരായും 2016-19 കാലഘട്ടത്തിൽ തിരൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് , 2022-25 കാലഘട്ടത്തിൽ കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ആയും പ്രവർത്തിച്ചിട്ടുണ്ട്. 2020-22 കോവിഡ് സമയത്ത് മലപ്പുറം, പാലക്കാട് ജില്ലയികളിലെ നോഡൽ ഓഫീസർ ആയി പ്രവർത്തിച്ചിരുന്നു.

Follow us on :

More in Related News