Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2026 22:46 IST
Share News :
സോഹാർ: ഒമാനിലെ സഹമിൽ ജോലി ചെയ്തുവരികയായിരുന്ന ആലപ്പുഴ സ്വദേശി പുഷ്പാംഗദൻ (59) നിര്യാതനായി. ആലപ്പുഴ ജില്ലയിലെ മാങ്കുഴി പാലരിമംഗലം സ്വദേശിയായ ഇദ്ദേഹം മോഹൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു.
ശ്വാസതടസ്സത്തെ തുടർന്ന് കുഴഞ്ഞുവീണ പുഷ്പാംഗദനെ ഉടൻ സഹം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹമിലെ റൗണ്ട് എബൗട്ടിന് സമീപം പ്രവർത്തിക്കുന്ന ‘അൽ അസ് ദഹർ’ മലയാളി റെസ്റ്റോറന്റിൽ കഴിഞ്ഞ പത്ത് വർഷമായി ഷവർമ മേക്കർ ആയി ജോലി ചെയ്തുവരികയായിരുന്നു. ഏകദേശം 20 വർഷമായി ഒമാനിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു.
പിതാവ്: കുഞ്ഞുരാമൻ. മാതാവ്: ദേവകി. ഭാര്യ: സുനിത. മകൻ: അക്ഷയ്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സഹമിലെ കൈരളി പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
Please select your location.