Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം; വൈക്കത്ത് സ്കൂൾ വിദ്യാർഥികൾക്കായി ചിത്ര രചന, കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു.

12 May 2026 21:33 IST

santhosh sharma.v

Share News :

വൈക്കം: അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തിൻ്റെ ഭാഗമായി 

സംസ്‌ഥാന പുരാരേഖാ വകുപ്പ് വൈക്കം സത്യഗ്രഹ സ്‌മാരക ഗാന്ധി മ്യൂസിയത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ചിത്ര രചന, കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു.

യു. പി & ഹൈസ്‌കൂൾ വിഭാഗങ്ങൾക്കായി മെയ് 18ന് രാവിലെ 10 മുതൽ 11.30 വരെയാണ് മത്സരങ്ങൾ. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും, എല്ലാ മത്സരാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

രചനകൾക്കാവശ്യമായ പേപ്പർ വകുപ്പ് നൽകുന്നതായിരിക്കും. മറ്റ് സാധനങ്ങൾ ( റൈറ്റിംഗ് ബോർഡ്, കളറിംഗ് സാധനങ്ങൾ തുടങ്ങിയവ ) മത്സരാത്ഥികൾ കൊണ്ടുവരേണ്ടതാണ്.

രജിസ്ട്രേഷൻ സൗജന്യമാണ്.

09/05/2026 മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു. അവസാന തീയ്യതി മെയ് 16 വരെയാണ്. രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയാണ് രജിസ്ട്രേഷൻ സമയം. രജിസ്ട്രേഷൻ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും 

04829291857, 9048284875 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Follow us on :

More in Related News