Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോയ്സ് ഓഫ് ബുറൈമി: തിരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

05 May 2026 14:57 IST

ENLIGHT MEDIA OMAN

Share News :

ഈദ്മസ്കറ്റ്: ബുറൈമിയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ വോയ്സ് ഓഫ് ബുറൈമി കള്‍ച്ചറല്‍ അസോസിയേഷന്‍ കേരളാ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രവചനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

ഫല പ്രഖ്യാപനം ജീവികാരുണ്യ പ്രവർത്തകൻ ഹമീദ് ഹാജി കുറ്റിപ്പും നിർവഹിച്ചു. രണ്ട് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ പങ്കെടുത്ത ആർക്കും കൃത്യമായി ഭൂരിപക്ഷം പ്രവചിക്കാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് ഫലത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്ന പ്രവചനം നടത്തിയവരില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്.

വിവിധ പാർട്ടികളുടെ ഭൂരിപക്ഷം പ്രവചിക്കുന്ന മത്സരത്തില്‍ വി.കെ. പടി സ്വദേശി മജീദ് തൊമ്മങ്ങാടൻ ഒന്നാം സമ്മാനത്തിനർഹനായി. രണ്ടാം സമ്മാനം അജ്മൽ പാങ്ങ്, മൂന്നാം സമ്മാനം മുസ്തഫ കുമരനെല്ലൂർ എന്നിവർ സ്വന്തമാക്കി.

ലിയാലി മൊബൈൽ ഷോപ്പ് ആണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.

വിജയികൾക്കുള്ള സമ്മാനങ്ങൾ വിൽസൺ പ്ലാമൂട്ടിൽ, സൈഫുദ്ധീൻ മാള, നാസർ കോമു എന്നിവർ വിതരണം ചെയ്തു. ബുറൈമിമാർക്കറ്റ് പരിസരത്തു നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.

ലത്തീഫ്, മൊയ്തീൻ കക്കാട്ടിൽ, അലി കൽപ്പകഞ്ചേരി, ഇർഷാദ്, മജീദ്, ഷമീർ, ഹൈദർ , അഫ്‌സൽ എന്നിവർ പരിപാടികൾക്ക്

നേതൃത്വം നൽകി.

Follow us on :

More in Related News