Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേത്രങ്ങളുടെ ഐതിഹ്യവും ചരിത്രവും ഡിജിറ്റലായി സംരക്ഷിക്കപ്പെടണമെന്ന് സ്വാമി ചിദാനന്ദപുരി

22 Mar 2026 18:11 IST

NewsDelivery

Share News :

"ടെംമ്പിൾ അഡ്രസ് " ലോഞ്ച് ചെയ്തു

അത്തോളി :ക്ഷേത്രങ്ങളുടെ

ഐതിഹ്യവും ചരിത്രവും ഡിജിറ്റലായി സംരക്ഷിക്കപ്പെടണമെന്ന് സ്വാമി ചിദാനന്ദപുരി .

കേരളത്തിലെ അധികമാരും അറിയാത്ത ക്ഷേത്രങ്ങളെക്കുറിച്ച് വിവരങ്ങളടങ്ങിയ സമ്പൂർണ്ണ ഡിജിറ്റൽ ഡയറക്ടറി വെബ്സൈറ്റ്

"ടെമ്പിൾ അഡ്രസ് " ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിജി.

പല ക്ഷേത്രങ്ങളുടെയും ചരിത്രവും ഐതിഹ്യവും കാലക്രമേണ വിസ്മൃതിയിലാകുകയാണ്, അങ്ങിനെ സംഭവിക്കുമ്പോൾ പലതും തെറ്റായി പ്രചരിക്കും. ക്ഷേത്രാചാരവും ചരിത്രവും ഐതിഹ്യവും ശരിയായ രീതിയിൽ അവതരിപ്പിക്കാനുള്ള അവസരമാണ് വെബ് സൈറ്റ് നൽകുന്നത്. ഇതിന് ആശ്രമവുമായി ബന്ധമില്ല , ഉദ്ദേശ ശുദ്ധിയോടെ തന്നെ സമീപിച്ച നവ സംരംഭകരുടെ താൽപ്പര്യത്തിന് ഒപ്പം ചേർന്നു നിന്നതാണ്,

ചെറിയ ക്ഷേത്രങ്ങൾക്ക് വെബ് സൈറ്റ് നിർമ്മാണം സാമ്പത്തികവും സാങ്കേതികവുമായ കാരണത്താൽ പ്രയാസമാണ്. വെബ് സൈറ്റ് തയ്യാറാക്കുന്നതിലൂടെ ലോകത്തിൻ്റെ ഏത് കോണിൽ നിന്നും ഓൺ ലൈൻ ബുക്കിംഗ് ഉൾപ്പെടെ നടക്കും അതിൽ നിന്നും ലഭിക്കുന്ന വരുമാനം അതത് ക്ഷേത്രങ്ങൾക്ക് ലഭ്യമാക്കും വിധമാണ് പ്രൊജക്ട് എന്നും സ്വാമി ചിദാനന്ദപുരി കൂട്ടിച്ചേർത്തു.

കൊളത്തൂരപ്പൻ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ

ക്ഷേത്രം പ്രസിഡൻ്റ് എം കെ രജീന്ദ്രനാഥ് , മാനേജിംഗ്

പാർട്ണർ കെ സ്വാതി ,

എന്നിവർ പ്രസംഗിച്ചു.

കമ്പ്യൂട്ടർ -ഇൻ്റർനെറ്റ് സൗകര്യം ഇല്ലാത്ത ക്ഷേത്രങ്ങൾക്കും കാവുകൾക്കും സൗജന്യമായി സോഫ്റ്റ്‌വെയർ വഴി പൂജ ബുക്കിംഗ്, സംഭാവന എന്നിവ സ്വീകരിക്കാനുതകും വിധമാണ് വെബ്സൈറ്റ് .

"ടെമ്പിൾ അഡ്രസിൽ" രജിസ്ട്രർ ചെയ്യുന്ന ക്ഷേത്രങ്ങൾക്ക് സൗജന്യമായി വെബ്സൈറ്റ് തയ്യാറാക്കി നൽകുമെന്ന് പ്രൊജക്ട് ഫൗണ്ടറും സി ഇ ഒ യു മായ ആനന്ദ് നമ്പീശൻ പറഞ്ഞു.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന

സ്റ്റാർട്ട്അപ്പ് കമ്പിനി

വാസ് - സിസ്റ്റംസ് ആണ് പ്രോമോട്ടർ .

വിവരങ്ങൾക്ക്

ഫോൺ : 7907606844,

വാട്സ് ആപ്പ് - :9495041196 ,

വെബ് : templeaddress.com.


ഫോട്ടോ ക്യാപ്ഷൻ :സമ്പൂർണ്ണ ഡിജിറ്റൽ ഡയറക്ടറി വെബ്സൈറ്റ്

"ടെമ്പിൾ അഡ്രസ് " കൊളത്തൂർ അദ്വൈതാശ്രമത്തിന് സമീപം കൊളത്തൂരപ്പൻ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ സ്വാമി ചിദാനന്ദപുരി ലോഞ്ച് ചെയ്യുന്നു. കെ സ്വാതി ,ആനന്ദ് നമ്പീശൻ എന്നിവർ സമീപം

Follow us on :

More in Related News