Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2026 13:43 IST
Share News :
മസ്‌കറ്റ് : ദുഖം തുറമുഖത്തെ ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകൾ പറന്നതായും, ഒരു ഡ്രോണിന്റെ ആക്രമണം തൊഴിലാളികളുടെ താമസസ്ഥലത്ത് പതിച്ചതായും ഒരു പ്രവാസി തൊഴിലാളിക്ക് പരിക്കേറ്റതായും സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഒമാൻ ന്യൂസ് ഏജൻസി (ഒഎൻഎ) ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
രണ്ടാമത്തെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ തുറമുഖത്തെ ഇന്ധന ടാങ്കുകൾക്ക് സമീപമുള്ള പ്രദേശത്ത് വീണതായും ആളപായമോ മറ്റു നാശ നഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒഎൻഎ അറിയിച്ചു. പരിക്കേറ്റ തൊഴിലാളിക്ക് വൈദ്യസഹായം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
ഡ്രോൺ ആക്രമണത്തെ ഒമാൻ അപലപിക്കുന്നുവെന്നും രാജ്യത്തിന്റെയും അവിടുത്തെ താമസക്കാരുടെയും സുരക്ഷയെ ദുർബലപ്പെടുത്തുന്ന എന്തും പരിഹരിക്കാൻ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഏജൻസി കൂട്ടിച്ചേർത്തു.
Follow us on :
More in Related News
Please select your location.