Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2025 22:25 IST
Share News :
തലയോലപ്പറമ്പ്: ഇടത് പക്ഷ കോട്ടയായ ജില്ലാ പഞ്ചായത്ത് വെള്ളൂർ ഡിവിഷനിൽ വിജയക്കൊടി പാറിച്ച് വിജയമ്മ ബാബു. പട്ടികജാതി വനിതാ സംവരണ മണ്ഡലമായ ജില്ലാ പഞ്ചായത്ത് വെള്ളൂർ ഡിവിഷനിൽ ഇക്കുറി വനിതകളുടെ തീപാറും പോരാട്ടമാണ് നടന്നത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ മുളക്കുളം, കീഴൂർ, പൊതി,വെള്ളൂർ, തലയോലപ്പറമ്പ്, വടകര ഡിവിഷനുകളും വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ തലയോലപ്പറമ്പ്, മറവൻതുരുത്ത് ഡിവിഷനും ചേർന്നതാണ് ജില്ലാ പഞ്ചായത്ത് വെള്ളൂർ ഡിവിഷൻ. ഇക്കഴിഞ്ഞ 20 വർഷത്തിനിടെ 2010-ൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. അന്ന് യുഡിഎഫിൽ ഉണ്ടായിരുന്ന കേരള കോൺഗ്രസ്സ് (എം) സ്ഥാനാർഥിയായി കെ.എ അപ്പച്ചൻ സാറായിരുന്നു അന്ന് വിജയിച്ചത്.
തുടർന്ന് 2015 ലും 2020 തിലും ഇടതുപക്ഷത്തെ കൈവിടാത്ത ജില്ലാ പഞ്ചായത്തു ഡിവിഷനുകളിൽ ഒന്നാണ് വെള്ളൂർ ഡിവിഷൻ. ഇത്തവണ പട്ടികജാതി വനിതാ സംവരണ മണ്ഡലമായ വെള്ളൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായ സിപി എം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം രഞ്ജുഷ ഷൈജിയെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച വിജയമ്മ ബാബു 1107 വോട്ടിന് പരാജയപ്പെടുത്തിയത്.
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന വിജയമ്മ ബാബുവിന് സ്ഥാനാർത്ഥിത്വം ലഭിച്ചത് യാദൃഛികമാണ്. യു ഡി എഫ് ധാരണ പ്രകാരം വെള്ളൂർ ഡിവിഷൻ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് നൽകിയെങ്കിലും ഡിവിഷൻ കോൺഗ്രസ്സിന് വിട്ട് നൽകുകയായിരുന്നു.
കഴിഞ്ഞ മൂന്ന് തവണ തുടർച്ചയായി തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്തംഗമായിരുന്നു വിജയമ്മ.
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും നിയോജക മണ്ഡലം പ്രസിഡൻ്റായും മികവാർന്ന പ്രവർത്തനം കാഴ്ച്ച വെച്ച വിജയമ്മ ബാബുവിലൂടെ ഡിവിഷൻ തിരിച്ച് പിടിക്കുകയായിരുന്നു.
സി പി എമ്മിലെ ടി.എസ് ശരത്തായിരുന്നു നിലവിലെ ജില്ലാ പഞ്ചായത്തംഗം.
Follow us on :
Tags:
More in Related News
Please select your location.