Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പതിനൊന്നിൻ്റെ നിറവിൽ"യാദേൻ"; അനിർവചനീയമായസംഗീത രാവ് സംഘടിപ്പിച്ചു

24 Feb 2025 00:04 IST

Fardis AV

Share News :




കോഴിക്കോട്: സംഗീതത്തെ നെഞ്ചോട് ചേർത്തു പിടിക്കുന്ന കോഴിക്കോടൻ ആസ്വാദകർക്ക്

പതിനൊന്നാം വയസ്സിൻ്റെ നിറവിൽ

'യാദേൻ ' സംഗീത രാവ് സംഘടിപ്പിച്ചു. 

 തുടർച്ചയായി മെലഡി

ഹിന്ദി ഗാനങ്ങൾ പെയ്തിറങ്ങിയതോടെ 

 "യാദേൻ " അനിർവചനീയ അനുഭൂതി രാവായി മാറി. 

സത്യം ശിവം സുന്ദരത്തിലെ ഭക്തിസാന്ദ്രമായ ഈശ്വർ സത്യഹേ......

സത്യ ശിവ ഹേ...

ശിവ സുന്ദർ ഹേ എന്ന ഗാനം ആലപിച്ച് ഗായിക കീർത്തന സംഗീത രാവിന് തുടക്കം കുറിച്ചു. തുടർന്ന് കിഷോർ കുമാറിൻ്റെ ദിൽ ബർമരേ 

കബ്ഹർ മുജേ 

ഗായകൻ ദീജു ദിവാകരും പിന്നാലെ ദോസ്തി യിലെ ജാനേ വാലോംസ യുമായി സൗരവ് കിഷനും സ്റ്റേജിലെത്തി.

നേരത്തെ യാദേൻ സംഗീത രാവിൻ്റെ ഉദ്ഘാടനം ജോയിൻ്റ് ആർ.ടി. ഒ സി.പി സക്കരിയ നിർവഹിച്ചു.

മെർമർ ഇറ്റാലിയ ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ കെ.വി സക്കീർ ഹുസൈൻ,

കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ ,റശീദ് ബാബു, ഹാഫിസ് റസാഖ് , കെ. മുസമ്മിൽ , ടി.പി. എം. ഹാഷീറലി, എൻ.സി. അബ്ദുല്ലക്കോയ, ഗായകരായ

നയൻ ജെ. ഷാ,

 സുനിൽകുമാർ, സംഘാടകൻ അഷ്ക്കർ എന്നിവർ സംസാരിച്ചു. അശ്റഫ് കാവിൽ , ജെയിംസ് സി. ലാസർ എന്നിവർ അവതാരകരായി.

അഷ്ക്കർ, സൗരവ് കിഷൻ, കീർത്തന , ഗോപിക മേനോൻ, ദീജു ദിവാകർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. കോഴിക്കോട് പപ്പൻ , ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പിന്നണിസംഘം പശ്ചാത്തല സംഗീതവുമൊരുക്കി.

സോമൻ ( ഗിറ്റാർ ) , പോൾ വിജയൻ ( ബേസ് ഗിറ്റാർ ) , അസീസ് ( റിഥം ) സന്തോഷ് , ഫിറോസ് (തബല ) എന്നിവരായിരുന്നു പിന്നണി സംഘത്തിലുണ്ടായിരുന്നു.



ഫോട്ടോ:സൗരവ് കിഷൻ ,ദീജു ദിവാകർ, കീർത്തന എന്നിവർ

പാടുന്നു

Follow us on :

More in Related News