Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ എസ് എം വെളിച്ചം സംഗമം പ്രൗഢമായി

23 Feb 2025 21:22 IST

Saifuddin Rocky

Share News :

കാസർകോഡ്: കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ജനകീയ ഖുർആൻ പഠന സംരംഭമായ വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയുടെ പത്തൊമ്പതാം സംസ്ഥാന സംഗമം ജന പങ്കാളിത്തം കൊണ്ട് പ്രൗഢമായി. ഐ.എസ് .എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കാസർകോഡ് മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന സംഗമത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പഠിതാക്കൾ പങ്കെടുത്തു. കുട്ടികൾക്ക് പ്രത്യേകമായി സമീപത്തെ ജില്ലാ ലൈബ്രറി ഹാളിൽ പരിപാടി ഒരുക്കിയിരുന്നു.


കേരളത്തിലെ മുസ്ലിം സാമൂഹ്യ നവോത്ഥാനത്തിന് കരുത്തു പകർന്നത് വിശുദ്ധ ഖുർആനിൻ്റെ ജനകീയ വത്കരണമാണെന്നും ദൈവീക വചനങ്ങളുടെ കാലികവ്യാഖ്യാനങ്ങളാണ് പ്രതിസന്ധികൾക്ക് പരിഹാരമെന്നും സംഗമം അഭിപ്രായപ്പെട്ടു.


ഖുർആൻ മുന്നോട്ടുവെക്കുന്ന ആശയ തലങ്ങളെ സമകാലിക സാഹചര്യങ്ങളുമായി ചേർത്തുവെച്ച് വ്യാഖ്യാനിച്ചപ്പോഴാണ് മുസ്ലിം സമൂഹത്തിന് ആത്മാഭിമാനത്തോടെ കേരളത്തിന്റെ അക്കാദമിക – രാഷ്ട്രീയ - സാമൂഹ്യ - സ്ത്രീശാക്തീകരണ പരിശ്രമങ്ങളിൽ മുൻപന്തിയിൽ എത്തിച്ചേരാനായത്. മുസ്ലിം സമൂഹത്തിൽ നിന്ന് തന്നെ ഈ നേട്ടങ്ങൾക്കെതിരെ ശബ്ദമുയർന്നുവരുന്നത് പൗരോഹിത്യ സംവിധാനങ്ങളെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനാണെന്നും സംഘടിത സകാത്ത് പോലുള്ള മികച്ച സംവിധാനങ്ങൾക്കെതിരെയുള്ള കൊണ്ടുപിടിച്ച പ്രചരണങ്ങൾ ഇതിന്റെ നിദർശനങ്ങളാണെന്നും സംഗമം വിലയിരുത്തി.


എൻ.എ നെല്ലിക്കുന്ന് എം.എൽ എ സംഗമം ഉദ്ഘാടനം ചെയ്തു.

ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ.അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു.കെ എൻ എം മർക്കസുദ്ദഅവ കാസർകോട് ജില്ല പ്രസിഡന്റ് ഡോ. കെ അബൂബക്കർ 'ഉമ്മഹാ തുൽ മുഅമിനീൻ' എന്ന പുസ്തകം സി മമ്മു കോട്ടക്കലിന് നൽകി പ്രകാശനം ചെയ്തു. ഒളി മാഗസിൻ കെ എൻ എം മർക്കസുദ്ദഅവ ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. മുഹമ്മദ് അഫ്സൽ കുണിയ കോളേജ് പ്രിൻസിപ്പൽ ഡോ.ഫായിസ് അബ്ദുള്ളക്ക് നല്കി പ്രകാശനം ചെയ്തു. അദീബ് പൂനൂർ, അബ്ദുറഊഫ് മദനി, സുബൈദ ടീച്ചർ, ഫാത്തിമ എസ്, സി.ടി ആയിഷ ടീച്ചർ കണ്ണൂർ, ടി.പി ഹുസൈൻ കോയ, അൻഫസ് നന്മണ്ട, നൗഷാദ് കാക്കവയൽ , ശിഹാബ് മങ്കട, ഇർഷാദ് സ്വലാഹി കരുനാഗപ്പള്ളി, ഫൈസൽ നന്മണ്ട, റാഫി പേരാമ്പ്ര, ഡോ. യൂനുസ് ചെങ്ങര, റിഹാസ് പുലാമന്തോൾ , ഡോ. രജുൽ ഷാനിസ് എന്നിവർ സംസാരിച്ചു,

സംഗമത്തോടനുബന്ധിച്ച് നടന്ന ബാലസമ്മേളനത്തിൽ ലുഖ്മാൻ പോത്തുകല്ല്, ആഷിക് അസ്ഹരി, ഷഫീഖ് അസ്ഹരി എന്നിവർ നേതൃത്വം നല്കി. ഹിഫ്‌ള് മത്സരത്തിനും മെഗാ ഖുർആൻ ക്വിസ് മത്സരത്തിനും അബ്ബാസ് സുല്ലമി, കുഞ്ഞിമുഹമ്മദ് മദനി,ഷെരീഫ് കോട്ടക്കൽ, നസീം മടവൂർ,അബ്ദുസ്സത്താർ ഫാറൂഖി, അബ്ദുൽ ഖയ്യും പി.സി, സാബിക് മഞ്ഞാലി, ഡോ. ഷാജഹാൻ അബുബക്കർ എന്നിവർ നേതൃത്വം നൽകി.

ഇരുപതാം ഘട്ട വെളിച്ചം പദ്ധതിയുടെ ലോഞ്ചിംഗ് കാസർകോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം നിർവഹിച്ചു.വെളിച്ചം സംസ്ഥാന ചെയർമാൻ അബ്ദുൽ കരീം സുല്ലമി, ബഷീർ പട്‌ല, ഡോ. മുബഷിർ പാലത്ത്, ഹാസിൽ മുട്ടിൽ, ശംസുദ്ദീൻ അയനിക്കോട്, അഷ്‌റഫലി തൊടികപ്പുലം, ഷറഫുദ്ദീൻ കടലുണ്ടി, എം.എം അബൂബക്കർ സിദ്ദീഖ്,അഷ്‌റഫ് മൗലവി പരപ്പ, ഷഹീർ, ഡോ :ഫുക്കാർ അലി, നിഹ്മത്തുള്ള സഹൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


ഫോട്ടോ:

ഐ.എസ്.എം സംസ്ഥാന സമിതിയുടെ വെളിച്ചം അന്താരാഷ്ട്ര അനൗപചാരിക ഖുർആൻ പഠന പദ്ധതിയുടെ പഠിതാക്കളുടെ 19-ാം മത് സംസ്ഥാന സംഗമം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News