Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘സർ നമുക്കൊന്ന് ചുംബിച്ചാലോ’; വിവാദത്തിനു പിന്നാലെ ഉദിത് നാരായണനെ പരിഹസിച്ച് ചോദ്യം

18 Feb 2025 13:22 IST

Shafeek cn

Share News :

സ്ത്രീകളെ അനുവാദം കൂടാതെ ചുംബിച്ച് വിവാദത്തിലായ ഗായകൻ ഉദിത് നാരായണനെ പരിഹസിച്ച് പാപ്പരാസികൾ. ‘ദ് റോഷൻസ്’ എന്ന ഡോക്യുമെന്ററി സീരീസിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കുപ്പോഴായിരുന്നു സംഭവം. ഫോട്ടോയ്ക്കു പോസ് ചെയ്യവെ ‘സർ നമുക്കൊന്ന് ചുംബിച്ചാലോ’ എന്ന് ചില പുരുഷന്മാർ ചോദിച്ചു. അത് കേട്ട് ഒന്നും പറയാതെ ചിരിച്ചുകൊണ്ട് ഉദിത് നാരായൺ അവിടെ നിന്നും പിൻവാങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. ഉദിത് നാരായണനെ വിമർശിച്ചും അനുകൂലിച്ചും പലരും രംഗത്തെത്തി. ഇതെല്ലാം ഒരു തമാശയാണെന്നും വിമർശനങ്ങൾ പരിധി കടക്കരുത് എന്നും ഒരുകൂട്ടർ പ്രതികരിച്ചു. അതേസമയം, സ്ത്രീകളെ ഉദിത്തിന്റെ പ്രവൃത്തി ഭയപ്പെടുത്തി എന്നാണ് വേറെ ചിലരുടെ അഭിപ്രായം.


ഏതാനും ആഴ്ചകൾക്കു മുൻപായിരുന്നു ഗായകനെ വിവാദത്തിലാക്കിയ സംഭവം നടന്നത്. ലൈവ് സംഗീതപരിപാടിക്കിടെ സെൽഫിയെടുക്കാനെത്തിയ സ്ത്രീയെ അവരുടെ അനുവാദം കൂടാതെ ഉദിത് ‌ചുംബിക്കുകയായിരുന്നു. സംഭവം ചർച്ചയായതോടെ ഗായകന്റെ ചില പഴയ വിഡിയോകളും പുറത്തുവന്നു. മുൻനിരഗായികമാരായ ശ്രേയ ഘോഷാൽ, അൽക്ക യാഗ്നിക് തുടങ്ങിയവരെ ഉദിത് നാരായണ്‍ ചുംബിക്കുന്ന രംഗങ്ങളായിരുന്നു അവ. ഗായകന്റെ അപ്രതീക്ഷിത പെരുമാറ്റത്തിൽ ഗായകർ അസ്വസ്‌ഥരാകുന്നതും വിഡിയോയിൽ കാണാം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഉദിത്തിനെതിരെയുള്ള വിമർശനം കൂടുതൽ ശക്തമാവുകയും ചെയ്തു.


അതേസമയം, സംഗീതപരിപാടി കാണാനെത്തിയ സ്ത്രീകളെ ചുംബിച്ച വിഷയത്തിൽ വിശദീകരണവുമായി ഉദിത് നാരായൺ രംഗത്തെത്തിയിരുന്നു. ഗായകർ മാന്യതയോടെ പെരുമാറുന്ന ആളുകളാണെന്നും ആരാധകരുടെ സ്നേഹപ്രകടനത്തെ പെരുപ്പിച്ചു കാണിക്കേണ്ട ആവശ്യമില്ലെന്നും ചിലപ്പോൾ അവർ ഉന്മാദികളെപ്പോലെയാണെന്നും ഉദിത് പ്രതികരിച്ചു. പലപ്പോഴും ഗായകർ ചില സ്നേഹപ്രകടനങ്ങൾ പ്രോത്സാഹിപ്പിക്കാറുണ്ട്. അതിന്റെ പേരില്‍ ഇത്രവലിയ വിവാദം ഉണ്ടാക്കുന്നതില്‍ എന്ത് അർഥമാണുള്ളതെന്നും ഗായകൻ ചോദിച്ചു. എന്നാൽ സംഭവത്തിൽ ഉദിത് നാരായൺ മാപ്പ് പറയണമെന്നും അല്ലാതെ സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കുകയല്ല വേണ്ടതെന്നും വിമർശനങ്ങൾ ഉയർന്നു.

Follow us on :

More in Related News