Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോക്യൂമെന്ററി പ്രകാശനം ചെയ്തു

18 Feb 2025 09:50 IST

Fardis AV

Share News :



കൊണ്ടോട്ടി:

ചരിത്ര ഡോക്യൂമെന്ററിയുടെ പ്രകാശനം നടത്തി.

 മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി മാപ്പിള കലകളുടെ പഠനാ ർത്ഥം സിലബസിന്റെ ഭാഗമായി പുറത്തിറക്കിയ ചരിത്ര ഡോക്യൂമെന്ററിയുടെ പ്രകാശനം മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് മുൻ മന്ത്രി ടി. കെ. ഹംസക്ക് നല്കി. നിർവഹിച്ചു

ടി. വി. ഇബ്രാഹിം എം. എൽ. എ. അധ്യക്ഷം വഹിച്ചു.

ഇ. ടി. മുഹമ്മദ്‌ ബഷീർ. എം. പി., അക്കാദമി ചെയർമാൻ ഹുസൈൻ രണ്ടത്താണി, ഡോക്യൂമെന്ററി സംവിധായകൻ ജിംസിത്ത് അമ്പലപ്പാട്,ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസൻ, ലൈബ്രറികൗൺസിൽ അംഗം എൻ പ്രമോദ് ദാസ്,തുടങ്ങിയവർ പങ്കെടുത്തു. 

സെക്രട്ടറി ബഷീർ ചുങ്കത്തറ നന്ദി പറഞ്ഞു.

മാപ്പിള കലകളുടെ സംസ്ക്കാരം, ചരിത്രം, അവതരണശൈലി (കോൽക്കളി, മാപ്പിളപ്പാട്ട് ) തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായ പഠനത്തിലൂടെയും, ഗവേഷണത്തിലൂടെയുമാണ് പാട്ടും ചുവടും എന്ന ഈ ഡോക്യൂമെന്ററി തയ്യാറാക്കിയിരി

ക്കുന്നതെന്ന് ഡോക്യൂമെന്ററി സംവിധായകൻ ജിംസിത്ത് അമ്പലപ്പാടും,അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറയും പറഞ്ഞു.

 മാപ്പിള കലകളെ കുറിച്ചുള്ള അവബോധം വിദ്യാർത്ഥികൾക്ക് പകർന്നു നൽകുക എന്നതാണ് ഈ ഡോക്യൂമെന്ററിയിലൂടെ ഉദ്ദേശിക്കുന്നത് എന്നും ഇവർ അറിയിച്ചു.

Follow us on :

More in Related News