Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടികളുടെ ക്ലബ്ബിൽ തുടർച്ചയായി ഇടം പിടിച്ച് നടി രശ്‌മിക

19 Feb 2025 11:04 IST

Shafeek cn

Share News :

സൂപ്പർതാര സിനിമകളിൽ ഡാൻസിനും റൊമാൻസിനും മാത്രമായി ഒതുക്കപ്പെട്ടിടത്ത് നിന്ന് ഇന്ന് ബോക്സ് ഓഫീസിൽ കോടികൾ വരുന്ന സിനിമയിലെ പ്രധാന റോളിൽ തിളങ്ങുകയാണ് നടി രശ്‌മിക മന്ദാന. അഭിനയിക്കുന്ന സിനിമകൾ കളക്ഷൻ നേടാനാകാതെ പോയിടത്തുനിന്ന് നിന്ന് രശ്‌മിക ഭാഗമാകുന്ന സിനിമകൾ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്.


രശ്‌മികയ്ക്ക് വലിയ തിരിച്ചുവരവ് നൽകിയ സിനിമ ‘അനിമൽ’ ആണ്. സന്ദീപ് റെഡ്‌ഡി വാങ്ക സംവിധാനം ചെയ്ത് രൺബീർ കപൂർ നായകനായി എത്തിയ ചിത്രം 900 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിൽ രശ്‌മിക അവതരിപ്പിച്ച ഗീതാഞ്ജലി എന്ന ഭാര്യ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.


ചിത്രം കോടി ക്ലബ്ബുകൾ കടന്ന് മുന്നേറിയത് ബോളിവുഡിൽ രശ്‌മികയ്ക്ക് പുതിയൊരു മാർക്കറ്റ് തുറന്നുകൊടുത്തു. പിന്നാലെയെത്തിയ അല്ലു അർജുൻ ചിത്രം ‘പുഷ്പ 2 ദി റൂൾ’ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിജയമായപ്പോൾ രശ്മികയും അതിന്റെ ഭാഗമായി. ചിത്രത്തിന്റെ ഗംഭീര വിജയം രശ്മികളുടെ സ്റ്റാർ വാല്യൂവിന് തിളക്കമേറുന്നതായിരുന്നു.


ഇപ്പോൾ രശ്മികളുടെ ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ ചിത്രം വിക്കി കൗശൽ നായകനായി എത്തിയ ഛാവ ആണ്. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രം വലിയ കളക്ഷൻ ആണ് ബോക്സ് ഓഫീസിൽ നിന്നും നേടുന്നത്. 160 കോടിയോളമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.

Follow us on :

More in Related News