Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാള സിനിമയുടെ കരുത്തുറ്റ വാഗ്ദാനങ്ങൾ

22 Feb 2025 11:40 IST

Shafeek cn

Share News :

എറണാകുളം:എ.ക്കെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച് വിഷ്ണു രാംദാസ് സംവിധാനം ചെയ്ത തമിഴ് മ്യൂസിക് വീഡിയോയുടെ പ്രിവ്യു നടന്നു. പ്രശസ്ത സംവിധായകൻ സന്തോഷ് വിശ്വനാഥ് പങ്കെടുക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തു. അനന്തകൃഷ്ണനും തീർത്ഥയുമാണ് പ്രധാന കഥാപാത്രങ്ങൾ. മ്യൂസിക്ക് ആൻഡ് ലിറിക്സ് ശ്യം പ്രസാദും വിജയ് സഞ്ജിത്തും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ആലാപനം രാഹുൽ രാജീവ്. ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് റോഷിൻ രമണൻ ആണ്.


പ്രോജക്ട് ഡിസൈനർ ആനന്ദ് കൊച്ചു വിഷ്ണു കോസ്റ്റ്യൂം ഡിസൈനർ നിയാസ് പാരി, മേക്കപ്പ് നയന എൽ രാജ്, ക്രിയേറ്റീവ് സംഭാവന ഫാസിൽ വി സുബൈർ, ക്രിയേറ്റീവ് ഹെഡ് മാത്യു ജോസഫ്, ഗിറ്റാർ രോഹിത് മനോജ്, റെക്കോഡിങ് സ്റ്റുഡിയോ സ്ട്രിംഗ്സ് മ്യൂസിക് ഹബ് ചൂണ്ടി, മിക്സിംഗ് & മാസ്റ്ററിംഗ് ശ്യാം ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ട് അനന്ദു സി അനിൽ, അസിസ്റ്റൻ്റ് ഡയറക്ടർ സുജിത്ത് എസ്. ജി, ആർട്ട് അപ്പുസ് ആർട്ട്, സ്റ്റിൽസ് ജയന്ത് ജെ. എസ്, പി.ആർ.ഓ മുബാറക് പുതുക്കോട്, കൊറിയോഗ്രാഫി വിപിൻ രാജ്, പബ്ലിസിറ്റി ഡിസൈൻ വിഷ്ണു രാംദാസ് ഡിസൈൻസ്

Follow us on :

More in Related News