Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Feb 2025 22:09 IST
Share News :
കടുത്തുരുത്തി: സ്താനാർബുദവും ഗർഭാശയഗളാർബുദത്തെ തടയുന്നതിനുള്ള സംസ്ഥാനവ്യാപക പദ്ധതിയായ ആരോഗ്യം ആനന്ദം, അകറ്റം അർബുദം പദ്ധതിയുടെ ഭാഗമായി ക്യാൻസർ സ്‌ക്രീനിംഗ് കുറവിലങ്ങാട്ടും. ആരോഗ്യവകുപ്പിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിലാണ് പരിശോധന ക്യാമ്പും സെമിനാറും. 27ന് 10 മുതൽ താലൂക്ക് ആശുപത്രിയിലാണ് പരിശോധന. പദ്ധതി ജില്ലാ അംബാസിഡർ നിഷ ജോസ് കെ.മാണി സെമിനാർ നയിക്കും. നിഷ ജോസ് കെ.മാണി അർബുദ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന കാരുണ്യയാത്രയുടെ ഭാഗമാണ് സെമിനാർ. പരിശോധനയിൽ പങ്കെടുക്കുന്നതിനും വിവരങ്ങൾക്കും രജിസ്ട്രഷനും ഫോൺ: 830 100 8361, 9447367194
Follow us on :
Tags:
More in Related News
Please select your location.