Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിനിമാ നിര്‍മ്മാണം, പോസ്റ്റ്-പ്രൊഡക്ഷന്‍, ഗെയിമിംഗ് പാര്‍ക്ക് എന്നിവയ്ക്കെല്ലാം ഒരിടം - സിജി പാര്‍ക്ക് .

22 Feb 2025 19:13 IST

WILSON MECHERY

Share News :

ചാലക്കുടി:

പോസ്റ്റ്-പ്രൊഡക്ഷന്‍, എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി), വിആര്‍ (വെര്‍ച്വല്‍ റിയാലിറ്റി), ഗെയിമിംഗ് എന്നിവയിലുടനീളമുള്ള പ്രതിഭകളെ ഒരുപോലെ പിന്തുണയ്ക്കുന്ന ആദ്യത്തെ ഫിലിം പ്രൊഡക്ഷന്‍ കേന്ദ്രം റാഫേല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചാലക്കുടിയിൽ അനാച്ഛാദനം ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍, ചലച്ചിത്ര താരങ്ങളായ ദിലീപ്, ടൊവീനോ തോമസ്, ബേസില്‍ ജോസഫ്, റാഫേല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ റാഫേല്‍ പൊഴോലിപ്പറമ്പില്‍ എന്നിവര്‍ ചേർന്നാണ് ചാലക്കുടിയിലെ സിജി പാര്‍ക്ക് ഉദ്ഘാടനം നിർവഹിച്ചത് .സംരംഭകനായ റാഫേല്‍ പൊഴോലിപ്പറമ്പില്‍ നയിക്കുന്ന റാഫേല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന് കീഴില്‍ പ്രമോട്ട് ചെയ്യുന്ന റാഫേല്‍ ഫിലിം സിറ്റി, കെഐസി (കേരള ഇന്‍ഫ്‌ലുവന്‍സര്‍ കമ്മ്യൂണിറ്റി)യുടെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന സംയുക്ത സംരംഭമാണ് സിജി പാര്‍ക്ക്. ഫിലിം മേക്കിംഗ്, വിഎഫ്എക്സ്, അത്യാധുനിക പോസ്റ്റ് പ്രൊഡക്ഷന്‍ എന്നീ മേഖലകളില്‍ മികച്ച അനുഭവസമ്പത്തുള്ള, റാഫേല്‍ ഫിലിം സിറ്റിയുടെയും സിജി പാര്‍ക്കിന്റെയും സഹസ്ഥാപകനായ ജീമോന്‍ പുല്ലേലിയാണ് ഈ പ്രൊജക്റ്റ് മുന്നോട്ട് നയിക്കുന്നതും നിയന്ത്രിക്കുന്നതും. റാഫേല്‍ ഫിലിം സിറ്റി, ഈ മേഖലയിലെ ഭാവി ചലച്ചിത്ര നിര്‍മ്മാതാക്കളെ സജീവമായി പിന്തുണയ്ക്കുന്നതിനൊപ്പം ഹോളിവുഡിലും ഓസ്ട്രേലിയയിലും ഉടനീളം സഹകരിച്ചുള്ള ചലച്ചിത്ര നിര്‍മ്മാണ അവസരങ്ങളിലേക്കും വ്യാപിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. റാഫേല്‍ ഫിലിം സിറ്റി ഏറ്റവും പുതിയ അത്യാധുനിക സാങ്കേതികവിദ്യ കൊണ്ടുവരുന്നതിനും അവ ഏവര്‍ക്കും ലഭ്യമാകുന്നതിനുമുള്ള പ്രക്രിയ നടപ്പാക്കും.

വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് സിനിമാ നിര്‍മ്മാണത്തിന്റെ എല്ലാ മേഖലകളിലും പങ്കെടുക്കുന്നതിനു തയ്യാറാക്കാന്‍ സിജി പാര്‍ക്ക് സജ്ജമാണ്. പ്രഗത്ഭരായ യുവാക്കള്‍ക്ക് അന്തര്‍ദേശീയവും പ്രാദേശികവുമായ പ്രോജക്ടുകളുടെ ഭാഗമാകുന്നതിന് മുമ്പൊരിക്കലും ലഭിക്കാത്ത അവസരവും പരിപോഷിപ്പിക്കുന്ന അന്തരീക്ഷവും വാഗ്ദാനം ചെയ്യുന്നു എന്നതാണ് സിജി പാര്‍ക്കിനെ വ്യത്യസ്തമാക്കുന്നത്. ജോലി ചെയ്യുന്ന സ്ഥലമെന്നതിനപ്പുറം, കഴിവുള്ളവര്‍ക്ക് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് ഉതകുന്ന തരത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വി എഫ് എക്‌സ്, സ്‌കെച്ചിംഗ്, കോഡിംഗ്, പോസ്റ്റ്-പ്രൊഡക്ഷന്‍, ആനിമേഷന്‍, എആര്‍, വിആര്‍, എംആര്‍, ഗെയിമിംഗ് തുടങ്ങി സിനിമാ നിര്‍മ്മാണത്തിന്റെ എല്ലാ മേഖലകളിലും വൈദഗ്ധ്യമുള്ള യുവാക്കള്‍ക്ക് സിജി പാര്‍ക്കിന്റെ ഭാഗമാകാനും തത്സമയ പ്രോജക്റ്റുകള്‍ സ്വീകരിക്കാനും കഴിയും. അത്, ശരിയായ ബിസിനസ്സിനും അവസരങ്ങള്‍ക്കും വേണ്ടി അന്വേഷിച്ച് നടക്കുന്നതും അല്ലെങ്കില്‍ ഒരു സ്ഥാപനത്തിനായി ജോലി ചെയ്യുന്നതും മൂലമുണ്ടാകുന്ന തടസങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

സിനിമാ കളര്‍ ഗ്രേഡിംഗ്, റെക്കോര്‍ഡിംഗ് സൗകര്യം, മറ്റ് സാങ്കേതിക സംയോജിത പോസ്റ്റ്-പ്രൊഡക്ഷന്‍ സൗകര്യങ്ങള്‍ എന്നിവയിലുടനീളം പ്രവര്‍ത്തിക്കാന്‍ സിജി പാര്‍ക്ക് 150 അംഗങ്ങള്‍ക്ക് അവസരം നല്‍കും. ക്രോമ ഫ്‌ലോര്‍, എഡിറ്റിംഗ് സ്യൂട്ടുകള്‍, കണ്ടന്റ് ക്രിയേഷന്‍ സ്റ്റുഡിയോ, അത്യാധുനിക ഉപകരണങ്ങള്‍ വാടകയ്ക്കെടുക്കല്‍ എന്നിവപോലുള്ള സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ഫിലിം നിര്‍മ്മാണത്തിനായി ഒരു യഥാര്‍ത്ഥ കാമ്പസ് അനുഭവം ഒരുക്കുന്നു.

റാഫേല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പങ്കാളിയായ കെഐസി (കേരള ഇന്‍ഫ്‌ലുവന്‍സര്‍ കമ്മ്യൂണിറ്റി) കേരളത്തിലും ദക്ഷിണേന്ത്യയിലുടനീളമുള്ള മറ്റ് പട്ടണങ്ങളിലും സിജി പാര്‍ക്ക് എന്ന ആശയത്തിന് എത്തിച്ചേരാനാകുമെന്ന് ഉറപ്പാക്കുകയും അടുത്തുള്ള ക്യാച്ച്മെന്റ് സോണുകളിലെ പ്രതിഭകളെ ശാക്തീകരിക്കുകയും ചെയ്യുന്നതിനുള്ള പ്രക്രിയയ്ക്ക് നേതൃത്വം നല്‍കും.

കലാകാരന്മാര്‍ക്കും മറ്റ് സിനിമാമേഖല അംഗങ്ങള്‍ക്കും ഒരു ടീമായി പ്രവര്‍ത്തിക്കാനുള്ള യഥാര്‍ത്ഥ അവസരവും, ഒപ്പം പ്രവര്‍ത്തനത്തിലും ആവിഷ്‌കാരത്തിലും സ്വതന്ത്രരായിരിക്കാനുമുള്ള മികച്ച സാധ്യതയാണ് സിജി പാര്‍ക്ക് മുന്നോട്ടുവെക്കുന്നത്.

Follow us on :

More in Related News