Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മധുരവേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വാട്ടർ പ്യൂരിഫയർ നൽകി

03 Nov 2026 16:51 IST

SUNITHA MEGAS

Share News :

​കടുത്തുരുത്തി: റോട്ടറി ഇന്റർനാഷണൽ സംഘടനയുടെ സേവന മേഖലകളിൽ ഒന്നായ ശുദ്ധജലം, സാനിറ്റേഷൻ, ഹൈജീൻ എന്നിവയുടെ ഭാഗമായി പ്രാദേശിക ആരോഗ്യ പശ്ചാത്തലം മെച്ചപ്പെടുത്തുന്നതിനായി റോട്ടറി ക്ലബ് ഓഫ് കടുത്തുരുത്തി ടൗൺ, മധുരവേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വാട്ടർ പ്യൂരിഫയർ മെഷീൻ നൽകി.

​കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോർജ് വെട്ടിക്കത്തടം ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ആരോഗ്യ കേന്ദ്രത്തിലാണ് ഈ സുപ്രധാന സേവനം നടപ്പിലാക്കിയത്.

​റോട്ടറി ക്ലബ് പ്രസിഡന്റ് റൊട്ടേറിയൻ ബേബി മുല്ലക്കര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ജോമോൻ ജോസഫ്, ട്രഷറർ തോമസ് കുഴിവേലി, മുൻ പ്രസിഡന്റ് ജോർജ് ജി. മുരിയ്ക്കൻ, പോൾ പി. മാണി, ജെമിനി തോമസ്, സുശാന്ത്, മിനി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

​കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡൻ, പഞ്ചായത്ത് അംഗങ്ങളായ ടോമി പ്രാലടി, നോബി മുണ്ടക്കൽ, മീനു സാവിയോ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.....



Follow us on :

More in Related News