Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2026 21:25 IST
Share News :
കോട്ടയം: നാടും നഗരവും ഇളക്കി കോട്ടയം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ അനിൽകുമാറിന്റെ റോഡ് ഷോ. തുറന്ന വാഹനത്തിൽ കൈവീശി നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെയായിരുന്നു റോഡ് ഷോ. ദിവാൻകവലയിൽ നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർഥിക്ക് അഭിവാദ്യം അർപ്പിക്കാൻ പ്രായമായവരും സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് കാത്തുനിന്നത്. ചിലർ മാലയും പൂക്കളും നൽകാൻ ഓടിയെത്തി. വാഹനം നിർത്തി അവരിൽ ഒരാളായി അത് സ്വീകരിക്കുമ്പോൾ അവർ തലയിൽ കൈവെച്ച് പറഞ്ഞു ജയിച്ചു വരും. ഓരോ മനസിലും അനിൽകുമാർ പതിഞ്ഞുവെന്ന് തെളിയിക്കുന്നതായിരുന്നു വാക്കുകൾ.
കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. ഷീജ അനിൽ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ ബി ശശികുമാർ, സന്തോഷ് കേശവനാഥ്, എം കെ പ്രഭാകരൻ, എബി കുന്നേപ്പറമ്പിൽ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ പര്യടനത്തിന് ശേഷം റോഡ്‌ഷോ കൊശമറ്റത്ത് സമാപിച്ചു. ചൊവ്വാഴ്‌ച ചുങ്കത്ത് നിന്നാരംഭിച്ച് വിവിധ കേന്ദ്രങ്ങളിലൂടെ കടന്ന് നാഗമ്പടത്ത് സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.