Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആഴക്കടൽ വർണ വിസ്മയങ്ങളുടെ കാഴ്ചകളുമായുള്ള ലക്ഷദ്വീപ് ദമ്പതികളുടെ ചിത്രപ്രദർശനം 'ഏക് ദുനിയ ലഹരോം കെ നീച്ചേ'ക്ക് ഇന്ന് വൈകീട്ട്തുടക്കം

27 Apr 2026 13:29 IST

Fardis AV

Share News :




കോഴിക്കോട് :

കടലിനഗാധമാം കാഴ്ചകളുമായി ലക്ഷദ്വീപ് ദമ്പതികളുടെ ചിത്രപ്രദർശനത്തിന് ഇന്ന് തുടക്കം.

ദ്വീപ് നിവാസികളായ

തങ്ങൾ ഊളിയിട്ട റിങ്ങിയപ്പോൾ കണ്ട അറബിക്കടലിലെ ആഴക്കടൽ വർണ വിസ്മയങ്ങളുടെ കാഴ്ചകൾക്കാണ് ഇന്ന് വൈകീട്ട് 4.30 മുതൽ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ തുടക്കമാകുന്നത്.

ഏക് ദുനിയ ലഹരോം കെ നീച്ചേ എന്നു പേരിട്ട പ്രദർശനത്തിലെ ചിത്രങ്ങൾ വരച്ചത്, ആന്ത്രോത്ത് ദ്വീപ് സ്വദേശികളായ മുഹമ്മദ് നൂറും, നസീറയുമാണ്. ഇന്ത്യാ റിസർവ് ബറ്റാലിയനിലെ ഹെഡ് കോൺസ്റ്റബിളാണ് മുഹമ്മദ്. ഭാര്യ നസീറ ലക്ഷദ്വീപ് ആർട്ട് അക്കാദമിയിലെ ഗ്ലാസ് പെയിൻ്റിംഗ് ഇൻസ്ട്രക്ടറാണ്. 

 പ്രദർശനം ഇന്ന് വൈകീട്ട് 4.30 ന് ഉദ്ഘാടനം ചെയ്യുന്നത് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഡയറക്‌ടറേറ്റ് ഓഫ് ഓഡിയോ വിഷ്വൽ പബ്ലിസിറ്റി 

മുൻ ചീഫ് എക്സിബിഷൻ ഓഫീസർ എൻ. കെ. പി മുത്തുക്കോയയാണ്. പ്രശസ്ത ചിത്രകാരൻ മദനനൻ മുഖ്യാതിഥിയായിരിക്കും. 

തീരമാലകൾക്കടിയിലെ ഒരു ലോകത്തെ കാണണമെങ്കിൽ അതിനടിയിലേക്ക് ഇറങ്ങി ചെല്ലണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി വർണിച്ച ലക്ഷദ്വീപിലെ 

മീനുകളും കോറൽസു മടക്കം ആഴക്കടലിലെ വർണവിസ്മയങ്ങ ളടങ്ങിയ ആക്രിലിക്കിൽ തയ്യാറാക്കിയ അൻപതോളം പെയിൻ്റിംഗുകളാണ് പ്രദർശിപ്പിക്കുന്നത്. 

ഈ മാസം മുപ്പത് വരെ പ്രദർശനം നീണ്ടു നില്

ക്കും.



Follow us on :

More in Related News