Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Apr 2026 19:38 IST
Share News :
ചാവക്കാട്:ആവേശോജ്ജ്വലമായ പോരാട്ടത്തിനൊടുവിൽ നാലാം തവണയും ഒരുമനയൂരിലെ ക്രിക്കറ്റിലെ താരരാജാക്കന്മാരായി
അബു ഇലവൻ.ഫൈനലിൽ ഷിഫാ ഇലവനെയാണ് അബു ഇലവൻ 38 റൺസിന് തോൽപ്പിച്ചത്.ഒരുമനയൂരിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒരുമനയൂർ പ്രീമിയർ ലീഗ്(ഒപിഎൽ) കിരീടം അബു ഇലവൻ സ്വന്തമാക്കി.ലഹരിക്കെതിരെ സ്പോർട്സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിയ ഒരുമനയൂർ പ്രീമിയർ ലീഗിന്റെ പതിനാറാമത് സീസൺ ശ്രദ്ധേയമായി.മാങ്ങോട്ട് ഗ്രൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരങ്ങളിൽ നിന്ന് നാല് ടീമുകളായാണ് ഒരുമനയൂർ പ്രീമിയർ ലീഗിൽ പോരാട്ടം നടന്നത്.അബു ഇലവൻ,വാരിയേഴ്സ് ഇലവൻ,ഷിഫ ഇലവൻ,ആർമി ഇലവൻ തുടങ്ങിയ ടീമുകളാണ് ഒരുമനയൂർ പ്രീമിയർ ലീഗ് ട്രോഫിക്കായി മാറ്റുരച്ചത്.പുരസ്ക്കാരദാന ചടങ്ങ് ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.താഹിർ ഉദ്ഘാടനം ചെയ്തു.തുടർന്ന് വിജയികളായ അബൂ ഇലവന് ഒരുമനയൂർ പ്രീമിയർ ലീഗ് കിരീടവും സമ്മാനിച്ചു.ഒരുമനയൂർ പ്രീമിയർ ലീഗ് ചെയർമാൻ മുത്തു ഒരുമനയൂർ അദ്ധ്യക്ഷനായി.വി.ഹംസക്കുട്ടി,ആർ.കെ.ഷെജിൽ,അനസ്,സുബിജിത്ത്,ഇസ്‌കന്തർ,വിജീഷ് വോൾഗാനോ,ടോറസ് രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ സൈഫുദ്ദീൻ സ്വാഗതവും,ഹനീഫ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.