Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആധുനിക വാതക ശ്മശാനം അകാരണമായി അടച്ചുപൂട്ടിയ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ..

27 Apr 2026 18:17 IST

MUKUNDAN

Share News :

പുന്നയൂർ:ഗ്രാമപഞ്ചായത്തിലെ ആധുനിക വാതകശ്മശാനം അകാരണമായി അടച്ചുപൂട്ടിയ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ എൽഡിഎഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാർച്ചും ധർണ്ണയും സിപിഐ(എം) ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ ഉദ്ഘാടനം ചെയ്തു.സിപിഐ(എം) ചാവക്കാട് ഏരിയ കമ്മിറ്റി അംഗം ടി.വി.സുരേന്ദ്രൻ,സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി മെമ്പർ വി.എ.ഷംസുദ്ദീൻ,സിപിഐ(എം)പുന്നയൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എ.വഹാബ്,സിപിഐ(എം) പുന്നയൂർ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ബി.ഫസലുദ്ദീൻ,സിപിഐ പുന്നയൂർ ലോക്കൽ കമ്മിറ്റി അംഗം എ.കെ.വിജയൻ,എൽഡിഎഫ് പാർലമെന്ററി കമ്മിറ്റി ലീഡർ ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു.എടക്കര യുവധാര പരിസരത്തുനിന്ന് ആരംഭിച്ച നോർത്ത് മേഖല റാലിക്ക് വി.കെ.ഇർഷാദ്,പി.എ.മൻസൂർ,ഷൈബ ദിനേശൻ,ഫൗസിയ ഹാഷിം,സുഹറ ബക്കർ,സെലീന നാസർ,എ.എം.ഹംസക്കുട്ടി എന്നിവരും,എടക്കര വില്ലേജ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച സൗത്ത് മേഖല റാലിക്ക് കെ.വി.അബ്ദുൽ കരീം,കെ.കെ.മജീദ്,രമണി സുരേന്ദ്രൻ.ഷൈമജ നസീർ,ഷഫീന മുനീർ എന്നിവരും നേതൃത്വം നൽകി. 

Follow us on :

More in Related News