Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലത്ത് വ്യാപാര സ്ഥാപനം കുത്തിത്തുറന്ന്‌ 23 ലക്ഷം രൂപ കവർന്നു.

27 Apr 2026 11:55 IST

R mohandas

Share News :

ചാത്തന്നൂർ:കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന്‌ 23 ലക്ഷം രൂപ കവർന്നു.

സ്റ്റെയിൻസ്‌ ട്രേഡിങ്‌ കമ്പനിയെന്ന സ്ഥാപനത്തിൽ ഞായർ പുലർച്ചെ 12.45നും രണ്ടിനും ഇടയിലായിരുന്നു മോഷണം. പിറകുവശത്തെ ഷട്ടർ കമ്പിപ്പാരകൊണ്ട്‌ പൊളിച്ചാണ്‌ മോഷ്ടാക്കൾ അകത്തുകടന്നത്‌. ലോക്കർ കുത്തിത്തുറന്ന്‌ 20 ലക്ഷം രൂപയും ബില്ലിങ്‌ ക്യാഷ്‌ ഡ്രോയിൽ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപയുമാണ്‌ കവർന്നത്‌. രാവിലെ പിറകിലെത്തി പരിശോധിക്കുമ്പോഴാണ്‌ മോഷണ വിവരം സുരക്ഷാ ജീവനക്കാരനറിഞ്ഞത്‌. കടയിലെ സിസിടിവിയും സംഘം നശിപ്പിച്ചു.

Follow us on :

More in Related News