Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പനങ്കുല പോലുള്ള മുടി ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ, മാറ്റം ഉടന്‍ കാണാം

20 Sep 2024 07:03 IST

Enlight News Desk

Share News :

പനങ്കുല പോലുള്ള മുടി ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ, മാറ്റം ഉടന്‍ കാണാം

മുടി സ്ത്രീക്ക് മാത്രമല്ല, പുരുഷനും അഴക് തന്നെയാണ്. പലര്‍ക്കും മുടി ചെറുതാണെന്ന് പറഞ്ഞ് പരിഭവപ്പെടാറുണ്ട്. ചിലര്‍ക്ക് മുടിക്ക് ബലമില്ലാതെ പൊട്ടിപോകുന്നു എന്ന പരാതിയുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരമുണ്ട്. മുടി ആരോഗ്യത്തോടെ തഴച്ച് വളരാന്‍ ആ​ഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.

മുടി അഴകിന് പലപ്പോഴും വില്ലനാകുന്നത് താരനാണ്.

തലയിൽ താരനുണ്ടെങ്കില് പലപ്പോഴും എത്ര ശ്രമിച്ചാലും മുടി അഴക് തിരിച്ച് പിടിക്കാനാകില്ല.

താരന്‍ അലട്ടുന്നുണ്ടെങ്കിലും വഴിയുണ്ട്. താരന്‍ മാറാന്‍ ഉപ്പ് സഹായിക്കും. ആന്റി ഫംഗല്‍ കാര്യങ്ങള്‍ ഉപ്പിലുണ്ട്. മുടിയെ വൃത്തിയാക്കാനും, എണ്ണയുടെ ധാരാളിത്തം കുറയ്ക്കാനും ഇത് സഹായിക്കും. അതിലൂടെ താരന്റെ അളവും ധാരാളമായി കുറയും.

ഏത് നേരവും തലയില്‍ ചൊറിഞ്ഞുകൊണ്ടിരിക്കേണ്ടി വരുന്ന അവസ്ഥ ഒന്നോര്‍ത്ത് നോക്കു. പലപ്പോഴും ഈ ചൊറിച്ചിലിന് താരന്‍ കാരണമാകാറുണ്ട്. തലയിലെ ചര്‍മ്മത്തെയും തലമുടിയെയുമെല്ലാം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് താരന്‍. തലയില്‍ നിന്ന് പൊടി ഇളകിപ്പോകും പോലെ ചെതുമ്പലുകള്‍ ഇളകിപ്പോകുന്ന അവസ്ഥയാണ് താരന്‍.

ചെറിയ തോതില്‍ എല്ലാവരിലും ഇത്തരമൊരു അവസ്ഥയുണ്ടാകാറുണ്ട്. ഇത് സാധാരണമാണ്. എന്നാല്‍, ചില വ്യക്തികളില്‍ മൃത കോശങ്ങള്‍ അമിതമായി കൊഴിഞ്ഞ് പോയേക്കും.

അമിതമായി മൃത കോശങ്ങള്‍ കൊഴിയുമ്പോള്‍ തലയില്‍ ചൊറിച്ചിലും ചുവന്ന പാടുകളും ഉണ്ടാകും. നല്ലയിനം ഷാമ്പൂകള്‍ ഉപയോഗിക്കുന്നത് താരന്‍ മാറാന്‍ സഹായകമാണ്. താരന്‍ എന്നത് പേന്‍ പോലെ ഒരു ജീവി അല്ലെന്നും മനസിലാക്കേണ്ടതുണ്ട്. പൊതുവെ കരുതപ്പെടുന്നതു പോലെ താരന്‍ മൂലം മുടി കൊഴിച്ചില്‍ ഉണ്ടാകാറില്ല.

സെബോറിക് ഡെര്‍മറ്റൈറ്റിസ്, സോറിയാസിസ്, ഫംഗസ് ബാധ എന്നിവയും അമിതമയായി മൃതകോശങ്ങള്‍ കൊഴിയുന്നതിന് കാരണമാകാം. ചിലര്‍ക്ക് താരന്‍ ബാധിക്കുന്നത് മാനസിക വിഷമങ്ങള്‍ക്ക് കാരണമാകുന്നതായി കാണാറുണ്ട്. ത്വക്കിന്‍റെ പുറംഭാഗത്ത് നിരന്തരം കോശവിഭജനം നടന്ന് കൊണ്ടിരിക്കും. മൃത കോശങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യും. എന്നാല്‍, ഈ കോശങ്ങള്‍ തീരെ ചെറുതായതിനാല്‍ കണ്ണില്‍ പെടില്ല.

അതേസമയം, ചില ഘട്ടങ്ങളില്‍ അമിതമായി മൃത കോശങ്ങള്‍ പുറന്തള്ളപ്പെടും. താരന്‍ ബാധിച്ചിട്ടുള്ളവരില്‍ രണ്ട് മുതല്‍ ഏഴ് ദിവസം കൊണ്ട് കോശങ്ങള്‍ പുറന്തള്ളപ്പെടാം. സാധാരാണ അവസ്ഥകളില്‍ ഒരു മാസം കൊണ്ടാകും ഇത് സംഭവിക്കുക. ത്വക്കില്‍ നിന്ന് പുറപ്പെടുവിക്കുന്ന സേബം അധികമാകുമ്പൊളും ത്വക്കിലെ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം മൂലവും വ്യക്തിപരമായ പ്രത്യേകതകള്‍ മൂലവുമാണ് താരന്‍ ഉണ്ടാകുന്നത്.

താരന്‍ നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്ദമായ വഴിയാണ്. ഹീലിം​ഗ്ലീവ്സ് ഡാന്‍ ക്ലിയര്‍ ഒയില്‍.

ഇത് താരൻ പൂര്ണ്ണമായും മാറ്റിയെടുക്കമെന്നതിനൊപ്പം, മുടി വളരാനും, പുതിയ മുടി കിളിർക്കാനും സാധ്യമാണ്.

15 ദിവസത്തെ ഉപയോ​ഗം കൊണ്ട് നിങ്ങൾക്ക് മാറ്റം അറിയാനാകും.

Follow us on :

More in Related News