Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഴമ്പ്ര കരുകൻ കാവ് പുന:പ്രതിഷ്ഠ മഹോത്സവത്തിന് തുടക്കമായി.

08 May 2025 22:44 IST

UNNICHEKKU .M

Share News :

മുക്കം: രണ്ടുദിവസങ്ങളിലായി നടക്കുന്ന കണ്ണിപ്പറമ്പ് കുഴമ്പ്ര കരുമകൻ കാവ് അന്നപൂർണേശ്വരി ശ്രീകോവിൽ പുനഃപ്രതിഷ്ഠ മഹോത്സവത്തിന് തുടക്കമായി.

ഉത്സവത്തിന്റെ ഭാഗമായി ശില്പിയിൽ നിന്ന് ശ്രീ കോവിൽ ഏറ്റുവാങ്ങി. തുടർന്ന് കലവറ നിറക്കൽ, കൂട്ട പ്രാർത്ഥന എന്നിവക്ക് ശേഷം സ്റ്റേജ് ഉദ്ഘാടനം നടന്നു.

 ഉദ്ഘാടനം ചലച്ചിത്ര താരം കുമാരി ദേവനന്ദ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു.

ഭാസ്ക്കക്കര നായർ അധ്യക്ഷത വഹിച്ചു. ഹരി കെ പി ആശംസകൾ നേർന്നു.

 കൺവീനർ കെ ശ്രീജിത്ത് സ്വാഗതവും 

പ്രസിഡണ്ട് ബാബുരാജ് പി.സി നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ആറിന് നടതുറക്കൽ, തുടർന്ന് ഗണപതി ഹോമം, കലശ പൂജ, കരുമകന് വിശേഷാൽ പൂജ എന്നിവയും 9 മണിക്ക് അന്നപൂർണേശ്വരിയെ കുടിയിരുത്തുന്ന ചടങ്ങും നടക്കും. തുടർന്ന് ഗുരു പ്രതിഷ്ഠ - ഗുരുപൂജ, അയ്യപ്പ പ്രതിഷ്ഠ - അയ്യപ്പ പൂജ, സർവ്വ ഐശ്വര്യ പൂജ, അന്നപൂർണേശ്വരിക്ക് ശ്രീ കോവിൽ ചുറ്റുവിളക്ക് സമർപ്പണം, പ്രഭാഷണം, പ്രസാദ് ഊട്ട്, എന്നിവയും നടക്കും. വൈകിട്ട് നട തുറക്കുകയും തുടർന്ന് ചുറ്റുവിളക്ക്, ഭഗവതിസേവ എന്നിവയും രാത്രി ഏഴിന് വിവിധ കലാപരിപാടികളും രാത്രി 8:00 മണിക്ക് കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന മാനസ ജപ ലഹരിയും നടക്കും. 



 .

Follow us on :

More in Related News