Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമപ്രവർത്തകർക്ക് ആരോഗ്യ പരിരക്ഷയുമായി വിട്രസ്റ്റ് കണ്ണാശുപത്രി .

04 May 2025 23:32 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട് ജില്ലയിലെ പ്രമുഖ കണ്ണാശുപത്രിയായ വിട്രസ്റ്റ്' ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (ഐആർഎം യു) ലെ അംഗങ്ങളായ മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സാ ചെലവിൽ പ്രത്യേക ഇളവുകൾ നൽക്കുന്ന പ്രത്യേക ചികിത്സ സൗജന്യങ്ങൾ നൽകുന്നു. ഇതിനായി വിട്രസ്റ്റ് - ഐആർഎംയു പ്രിവിലേജ് കാർഡ് പദ്ധതി നടപ്പിലാകുന്നു. പദ്ധതിയിലൂടെ വിട്രസ്റ്റ് കണ്ണാശുപത്രിയുടെ താമരശ്ശേരി, ബാലുശ്ശേരി, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലെ ആശുപത്രികളിൽ സൗജന്യ നിരക്കിൽ നേത്രചികിത്സയും ലാബ് ടെസ്റ്റുകളും ലഭ്യമാക്കുന്നു. പ്രിവിലേജ് കാർഡിൻ്റെ കൈമാറ്റം അകലാപ്പുഴ ലേക് വ്യൂ പാലസിൽ നടന്ന ഐആർഎംയു ജില്ലാ സമ്മേളനത്തിൽ വെച്ച് നടന്നു. പ്രിവിലേജ് കാർഡ് യുണിയൻ സംസ്ഥാന പ്രസിഡൻ്റ് പി.കെ. ഹാരിസിന് നൽകി വിട്രസ്റ്റ് കണ്ണാശുപത്രി ഡപ്യുട്ടി ഓപ്പറേഷൻ മനേജർ ബിനാ സ് മുഹമ്മദ്, ഓപ്പറേഷൻ എക്സിക്യൂട്ടീവായ മുഹമ്മദ് നിഷാദ്എന്നിവർ ചേർന്നു നിർവ്വഹിച്ചു

. ജില്ലാ പഞ്ചായത്തംഗം വി.പി. ദുൾഖിഫിൽ, സിപിഎം ജില്ലാകമ്മിറ്റിയംഗം എം.പി. ഷിബു, ഐആർഎംയു സംസ്ഥാന നേതാക്കളായ സുനിൽ കോട്ടൂർ,

ഉസ്മാൻ അഞ്ചുകുന്ന്, കെ.പി.അഷ്റഫ്, ജില്ലാ പ്രസിഡണ്ട് കുഞ്ഞബ് ദുള്ള വാളൂർ, സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ,

ട്രഷറർ കെ.ടി.കെ.. റഷീദ്,

വൈസ് പ്രസിഡന്റ് ദേവരാജ് കന്നാട്ടി, ജോ.സെക്രട്ടറി അനുരൂപ് പയ്യോളി,ജില്ലാ കമ്മിറ്റിയംഗം രവി എടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News