Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2025 17:17 IST
Share News :
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ വലിയ പറമ്പ് പ്രദേശത്തെ " കാവൽ " റസിഡൻസ് അഷോസിയേഷൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമവും, മദ്യ,മയക്കു മരുന്നിനെതിരായ ബോധവൽക്കര ക്ളാസും സംഘടിപ്പിച്ചു. നൂറ് കണക്കിനാളുകൾ പങ്കെടുത്ത പരിപാടി പതിമൂന്നാം വാർഡ് മെമ്പർ ജിജിത സുരേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങ് 14ാം വാർഡ് മെമ്പർ ആമിന എടത്തിൽ ഉൽഘാടനം ചെയ്തു. മുക്കം സബ് ഇൻസ്പെക്ടർ ഷിബിൽ ജോസ്, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് അസീസ് മാസ്റ്റർ, ടി. സലീം മാസ്റ്റർ , ജി. അബ്ദുൽ അക്ബർ എന്നിവർ സംസാരിച്ചു.
കാവൽ റസിഡൻസ് ചെയർമാൻ കെ. അബ്ദുൽ ലത്തീഫ് മാസ്റ്റർ സ്വാഗതവും, എടത്തിൽ റിഷാൽ നന്ദിയും പറഞ്ഞു. ജി.സുബൈർ, മുഹന്മദലി എടത്തിൽ, ബാബുട്ടൻ,റിയാസ്, അനീസ്. സാനിത്ത് എന്നിവർ നേതൃത്വവും നൽകി. കാവൽ റസിഡൻസിൻ്റെ പരിധിയിലെ റോഡ്,തെരുവ് വിളക്കുകൾ, രോഗീപരിചരണങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും കൃത്യമായി ഇടപെട്ട് ഏറെ മാതൃകാപരമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് കാവൽ ..അത് കൊണ്ട് തന്നെ പേരുപോലെ നാടിൻ്റെ കാവലാളുകളാണിവർ
Follow us on :
Tags:
More in Related News
Please select your location.