Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൺസോൾ സാന്ത്വന സംഗമവും,ഡയാലിസിസ് കൂപ്പൺ വിതരണവും

04 May 2025 20:09 IST

MUKUNDAN

Share News :

ചാവക്കാട്:ജീവകാരുണ്യ പൊതുപ്രവർത്തനം പ്രവർത്തകരുടെ എല്ലാ തരത്തിലുള്ള അസ്വസ്ഥതകളെയും ഇല്ലായ്മ ചെയ്യുമെന്ന് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ.നബീൽ പറഞ്ഞു.കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസംതോറും നടത്തിവരുന്ന സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൺസോൾ പ്രസിഡന്റ് ജമാൽ താമരത്ത് അധ്യക്ഷത വഹിച്ചു.നയാര പമ്പ് മാനേജിംഗ് ഡയറക്ടർ ഷാജി മേപ്പാട്ട് മുഖ്യാഥിതിയായി.കൺസോൾ സെക്രട്ടറി കെ.ഷംസുദ്ദീൻ,ട്രഷറർ വി.കാസിം,മുൻ പ്രസിഡന്റ് വി.എം.സുകുമാരൻ,അഡ്വ.പി.വി.മൊയ്നുദ്ദീൻ എന്നിവർ സംസാരിച്ചു.കൺസോളിന് വേണ്ടി ടി.പി.അബ്ദുൾ കരീം ഡയാലിസിസ് ഫണ്ട് നൽകിയത് ഉദ്ഘാടകൻ സ്വീകരിച്ചു.വൈസ് പ്രസിഡന്റ് ഹക്കിം ഇമ്പാറക്ക്,ട്രസ്റ്റിമാരായ പി.വി.അബ്ദു,സി.എം.ജനീഷ്,ഓഫീസ് സെക്രട്ടറി ധന്യ സുദർശൻ,സൈനബ ബഷീർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. 




Follow us on :

More in Related News