Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2025 19:52 IST
Share News :
മുക്കം: മെക് സെവന്‍ വ്യായാമ കൂട്ടായ്മ കോഴിക്കോട് മേഖല ഒന്നിലെ നാല്, അഞ്ച് ഏരിയ കളുടെ നേതൃ സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ചുള്ളിക്കാപറമ്പ് പാരമൗണ്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി മെക് സെവന്‍ നോര്‍ത്ത് സോണ്‍ കോഡിനേറ്റർ ഡോ. ഇസ്മാഈല്‍ മുജദ്ദിദി ഉദ്ഘാടനം ചെയ്തു. മേഖല കോഡിനേറ്റര്‍ നൗഷാദ് ചെമ്പറ അധ്യക്ഷത വഹിച്ചു.
എന്‍.കെ മുഹമ്മദ് മാസ്റ്റര്‍, ഡോ. മിന നാസര്‍, അഷ്റഫ് അണ്ടോണ, മുന്‍ഷിറ ടീച്ചര്‍, ഷമീമ എന്നിവര്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സംസാരിച്ചു. നൂറുകണക്കിന് പേര്‍ പങ്കെടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. മെയ് 17 ന് കൊടിയത്തൂര്‍ വാദിറഹ്‌മ ഗ്രൗണ്ടില്‍ നടക്കുന്ന മെഗാ സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സലീം മാസ്റ്റര്‍ വലിയപറമ്പ് (ചെയര്‍മാന്‍), നൗഷാദ് ചെമ്പറ (കൺവീനർ)മുൻഷിറ ടീച്ചര്‍, ഷരീഫുദ്ദീന്‍ മാസ്റ്റര്‍, ബാവ പവര്‍വേള്‍ഡ്, നൗഫല്‍ പുതുക്കുടി, മുജീബ് ഏബിള്‍ (വൈസ് ചെയര്‍മാന്‍മാര്‍), നവാസ് മഠത്തില്‍, സനൂജ്മുക്കം,ഷമീമ, ഖദീജ മാനിപുരം (ജോ. കണ്‍വീനര്‍മാര്‍). ബാജു കവചം (ട്രഷറര്‍) എന്നിവരടങ്ങുന്ന വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. നവാസ് മഠത്തില്‍ സ്വാഗതവും സനൂജ് മുക്കം നന്ദിയും പറഞ്ഞു.
ചിത്രം:മെക് 7 നേതൃ സംഗമം നോര്‍ത്ത് സോണ്‍ കണ്‍വീനര്‍ ഡോ. ഇസ്മായില്‍ മുജദ്ദിദി ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.