Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അർജുനെവിടെ: തിരച്ചലിന് ആറാം നാൾ സൈന്യവും

21 Jul 2024 11:38 IST

Enlight News Desk

Share News :

കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിന് ഇന്ന് സൈന്യമിറങ്ങും.

കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി ക്യാമ്പിൽ നിന്നുളള സൈന്യമായിരിക്കും എത്തുക. ഇന്ന് തന്നെ സൈന്യം ഷിരൂരിലെത്തുമെന്നാണ് വിവരം. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കും. ഇന്നലെ റഡാർ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചായിരിക്കും തെരച്ചിൽ.

മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതി‌ഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലും അല്‍പ്പസമയത്തിനകം ആരംഭിക്കും. അര്‍ജുന്‍റെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം വിഷയത്തില്‍ ഇടപെട്ട എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. ഇന്ന് ഉച്ചയോടെയായിരിക്കും സിദ്ധരാമയ്യ ഷിരൂരിലെത്തുക. അതേസമയം പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാൽ ​സി​ഗ്നൽ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.ചെളി നിറഞ്ഞ മണ്ണ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

അർജുന്റെ രക്ഷാദൗത്യത്തിൽ ഇടപെട്ട് പ്രധാനമന്ത്രി;

സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് നിർദേശം

കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ. സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി നിർദേശം നൽകി. സൈന്യത്തിന് നിർദേശം നൽകിയതായി പ്രധാനമന്ത്രി തന്നെ അറിയിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.

രാവിലെ 11ഓടെ സൈന്യം സ്ഥലത്ത് എത്തും. കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്തുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. ഉച്ചയ്ക്കുശേഷം 2.30ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തും. രക്ഷാപ്രവര്‍ത്തകനായ മലയാളി രഞ്ജിത്ത് ഇസ്രായേല്‍ ഉള്‍പ്പെടെ സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. അതേസമയം, ഷിരൂരില്‍ ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്.

അധികാരികളെ കണ്ണു തുറക്കൂ'; കോഴിക്കോട് പ്രതിഷേധം

കാണാതായി ആറ് ദിവസമായിട്ടും അര്‍ജുനെ കണ്ടെത്താന്‍ കഴിയാത്തതില്‍ പ്രതിഷേധം. കോഴിക്കോട് ബാലുശ്ശേരി റോഡില്‍ മുദ്രാവാക്യം വിളിച്ച് നാട്ടുകാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. എത്രയും വേഗം അര്‍ജുനെ കണ്ടെത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.


കേന്ദ്ര ഇടപെടലിന് നിർദേശം നല്‍കണം;

സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

അര്‍ജുനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. സുപ്രിംകോടതി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ മുന്നില്‍ ഹര്‍ജി ഉന്നയിക്കും.

‘അർജുനെ രക്ഷിക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നു’: മന്ത്രി മുഹമ്മദ് റിയാസ്

അർജുനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

ലക്ഷ്യത്തിലേക്ക് എത്താനുള്ള എല്ലാ ശ്രമവും നടത്തുന്നു. അങ്കോല രക്ഷാപ്രവർത്തനത്തിലെ അംഭാവം സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ഇപ്പോൾ പ്രാധാന്യം രക്ഷാദൗത്യമാണെന്നും മന്ത്രി പറഞ്ഞു. മലയാളികൾ ആകാംഷയോടെ ഒരേ മനസോടെ കാത്തിരിക്കുകയാണ്. സർക്കാർ എല്ലാ നിലയിലുമുള്ള ഏകോപനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


‘അർജുനെ രക്ഷിക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നു’: മന്ത്രി മുഹമ്മദ് റിയാസ്

അർജുനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

ലക്ഷ്യത്തിലേക്ക് എത്താനുള്ള എല്ലാ ശ്രമവും നടത്തുന്നു. അങ്കോല രക്ഷാപ്രവർത്തനത്തിലെ അംഭാവം സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ഇപ്പോൾ പ്രാധാന്യം രക്ഷാദൗത്യമാണെന്നും മന്ത്രി പറഞ്ഞു. മലയാളികൾ ആകാംഷയോടെ ഒരേ മനസോടെ കാത്തിരിക്കുകയാണ്. സർക്കാർ എല്ലാ നിലയിലുമുള്ള ഏകോപനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Follow us on :

More in Related News