Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം വേങ്ങരയിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

04 Mar 2026 21:19 IST

Jithu Vijay

Share News :

വേങ്ങര : മലപ്പുറം വേങ്ങരയിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. 12കാരനായ മുഹമ്മദ്‌ റിസ്‌വാൻ ആണ് മരിച്ചത്. ഓട്ടോയിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എതിർദിശയിൽ വന്ന സ്കൂൾ വാൻ മുഹമ്മദ്‌ റിസ്‌വാനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വലിയോറ സ്വദേശി മോയൻ ഇസ്മായീൽ – നൂറ ദമ്പതികളുടെ മകനായ മുഹമ്മദ്‌ റിസ്‌വാൻ വലിയോറ ഈസ്റ്റ്‌ എ എം യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.

Follow us on :

More in Related News