Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2024 11:57 IST
Share News :
ചാലക്കുടി:
ലോകഹൃദയദിനാചരണത്തിൻ്റെ ഭാഗമായി ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗവും സെന്ട്രൽ റോട്ടറിക്ലബ്ബും ചാലക്കുടി നഗരസഭയുടെ സഹകരണത്തോടെ ഹൃദയത്തിന് വേണ്ടി നടത്തം _വാക്കത്തോൺ 2024 സംഘടിപ്പിച്ചു.ചാലക്കുടി കലാഭവൻ മണി പാർക്കിൽ ചേർന്ന യോഗത്തിൽ സെൻ്റ് ജെയിംസ് ആശുപത്രി ഡയറക്ടർ ഡോ.ആന്റു ആലപ്പാടൻ ഏവർക്കും സ്വാഗതം ആശംസിച്ചു.മുനിസിപ്പൽചെയർമാൻ .എബിജോർജ് അദ്ധ്യക്ഷതവഹിച്ചു.ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷനർ ജെയിംസ് ഉദഘാടനം നിർവ്വഹിച്ചു. സെൻ്റ് ജെയിംസ് ആശുപത്രികാർഡിയോളജി വിഭാഗം ഡോ.പോൾ റാഫേൽ സന്ദേശം നൽകി.ശ്രീ.ജോഷി ചാക്കോ,പ്രിൻസ് ടി.ജെ. ടിത്ത്ജോ.തുടങ്ങിയവർ സംസാരിച്ചു.
കലാഭവൻ മണി പാർക്കിൽനിന്നും ആരംഭിച്ച നടത്തം ആശുപത്രി ഡയറക്ടർ റവ.ഡോ. ആൻറു ആലപ്പാടൻ ഫ്ലാഗ് ഓഫ് ചെയ്തു. വാക്കത്തോണിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ആനമലജംഗ്ഷൻ ,ട്രങ്ക് റോഡ് ജംഗ്ഷൻ ,സെൻ്റ് മേരീസ്പള്ളി ജംഗ്ഷൻ ,സൗത്ത് ജംഗ്ഷൻ എന്നിവടങ്ങളിൽ സെൻ്റ് ജെയിംസ് കോളേജ് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏവരുടേയും ശ്രദ്ധയെ ആകർഷിച്ചു. പുകവലി,അമിതാഹാരം.അമിതമായ മദ്യപാനം എന്നിവ ഒഴിവാക്കി ഹൃദയത്തെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഫ്ലാഷ് മോബിലൂടെ കുട്ടികൾ മനോഹരമായി അവതരിപ്പിച്ചു.പരിപാടികൾക്ക് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ .ഫാ നവീൻ ഊക്കൻ,ഡോ. ജെറി ജെയ്ക്കബ്,ബിബിൻ മാണിക്യത്തനാൻ തുടങ്ങിയവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.