Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപരാഷ്ട്രപതി ചങ്ങനാശേരിയിൽ: എസ്ബി കോളജ് ശതാബ്ദി സമാപന സമ്മേളനത്തിൽ മുഖ്യാതിഥി

28 Feb 2026 19:11 IST

CN Remya

Share News :

കോട്ടയം: ഉപരാഷ്ട്രപതി ചങ്ങനാശ്ശേരി എസ്ബി കോളജ് ശതാബ്ദി സമാപന സമ്മേളനത്തിൽ പങ്കെടുത്തു. ചങ്ങനാശേരി എസ് ബി കോളേജ് ശതാബ്ദി ആഘോഷ സമാപന ചടങ്ങിനെത്തിയ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനെ ചങ്ങനാശ്ശേരി എൻഎസ്എസ് കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ സ്വീകരിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ജോബ് മൈക്കിൾ എംഎൽഎ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ എന്നിവർ സന്നിഹിതരായിരുന്നു.

സമാപന ചടങ്ങിനെത്തിയ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനെ കോളജ് അങ്കണത്തിൽ ആർച്ച് ബിഷപ്പ് തോമസ് തറയിൽ സ്വീകരിച്ചു.

ചങ്ങനാശേരി എസ് ബി കോളേജ് ശതാബ്ദി ആഘോഷ സമാപന ചടങ്ങ് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശതാബ്ദി സ്മാരകമായി കോളജിൽ സ്ഥാപിതമാകുന്ന അത്യന്താധുനിക സംവിധാനങ്ങളുള്ള ഗവേഷണ കേന്ദ്രമായ ഡോ. കെ. എം ഏബ്രഹാം സെന്റർ ഫോർ എനർജി ആൻഡ് എൻവയോണ്മെന്റിന്റെ ഉദ്ഘാടനവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിർവഹിച്ചു. തുടർന്ന് ആഘോഷ സമാപന ചടങ്ങ് ഉദ്ഘാടനത്തിനു മുന്നോടിയായി ഉപരാഷ്ട്രപതി ശതാബ്ദി സ്മരണയ്ക്കായി മരം നട്ടു. ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രി വി. എൻ. വാസവൻ, കൊടിക്കുന്നിൽ സുരേഷ് എം.പി. ജോബ് മൈക്കിൾ എംഎൽഎ, കോളജ് മാനേജർ മോൺ. ആന്റണി എത്തയ്ക്കാട്ട്, പ്രിൻസിപ്പൽ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസരംഗത്തെ എസ്ബി കോളജിന്റെ പാരമ്പര്യം വിളിച്ചോതുന്ന വിധത്തിലുള്ള പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നു.

ചടങ്ങിന് ശേഷം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെ ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജിലെ ഹെലിപ്പാഡിൽനിന്ന് യാത്രയാക്കി. 

Follow us on :

More in Related News