Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിലെ ആദ്യത്തെ ലിംവിംഗ് വിൽ & അഡ്വാൻസ് കെയർ പ്ലാനിംഗ് ഇഖ്റ ഹോസ്‌പിറ്റലിൽ

14 Jan 2026 12:00 IST

NewsDelivery

Share News :

കോഴിക്കോട് : ലിംവിംഗ് വിൽ സംബന്ധിച്ച സെമിനാറും വർക്ക്ഷോപ്പും കേരളത്തിൽ ആദ്യമായി കോഴിക്കോട് മലാപറമ്പ് ഇഖ്റ ഹോസ്‌പിറ്റൽ നടത്തുകയാണ്. 2026 ജനുവരി 18ന് രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെ വെള്ളിമാടുകുന്ന് ജെ.ഡി.റ്റി കോളജ് ഓഫ് നഴ്സിംഗിലാണ് സെമിനാറും വർക്ക്ഷോപ്പും നടക്കുന്നത്. മെഡിക്കൽ ഡോക്ട‌ർമാർ, അഡ്‌മിനിസ്ട്രേറ്റർമാർ ലീഗൽ പ്രൊഫഷണൽസ് പ്രൊഫഷണൽസ്, പോളിസിമേക്കേഴ്‌സ് തുടങ്ങിവർക്കുള്ളതാണ് ഈ വർക്ക്ഷോപ്പ്


ലിംവിംഗ് വിൽ ആൻഡ് അഡ്വാൻസ് കെയർ പ്ലാനിംഗ് ആഴത്തിൽ പരിചയപ്പെടാനും അതുമായി ബന്ധപ്പെട്ട മെഡിക്കൽ, നിയമവശങ്ങളൂം കൃത്യമായി അറിഞ്ഞിരിക്കാൻ ഏറ്റവും മികച്ച അവസരമാണ് ഈ വർക്ക്ഷോപ്പ്

പത്രസമ്മേളനത്തിൽ ഡോ. രാരി റഹ്മാൻ സി.പി (ഡോക്ട‌ർ പാലിയേറ്റീവ് മെഡിസിൻ), മുഹമ്മദ് ജംഷീർ പി (പാലിയേറ്റീവ് മാനേജർ), ഇർഫാന ഇസത്ത് ( തണൽ പാലിയേറ്റീവ് കോർഡിനേറ്റർ) സുബൈർ മണലൊടി എം (പാലിയേറ്റീവ് വളണ്ടിയർ ),അബ്ദുസ്സലിം പി (ഇഖ്റ തണൽ പാലിയേറ്റീവ് സെക്രട്ടറി), അൻവർ (ഇഖ്റ തണൽ പാലിയേറ്റിവ് പ്രസിഡൻറ്റ്) എന്നിവർ പങ്കെടുത്തു.


എന്താണ് ലിംവിംഗ് വിൽ (മരണതാൽപര്യപത്രം)

ഒരാൾക്ക് തനിക്ക് ഭാവിയിൽ ഏതെങ്കിലും ഗുരുതര രോഗം ബാധിച്ച് ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കാതിരിക്കുകയും തന്റെ ഭാവി ചികിത്സാ പദ്ധതികള് തിരുമാനിക്കാൻ തനിക്ക് കഴിയാതെവരികയും ചെയ്യുന്ന സാഹചര്യം മൂന്നിൽക്കണ്ട് തന്റെ ചികിത്സ സംബന്ധിച്ച് നേരത്തെ എഴുതിവെക്കുന്ന നിയമപരമായ രേഖയാണ് ലിംവിംഗ് വിൽ ഈ രേഖപ്രകാരം ആ വ്യക്തിക്ക് ചികിത്സ വേണമെന്നോ വേണ്ടായെന്നോ തീരുമാനിക്കാൻ സാധിക്കും. 2018ലെ സൂപ്രീംകോടതി വിധി വന്നതോടെയാണ് ഇത് നമ്മുടെ രാജ്യത്ത് നിയമവിധേയമായത്.

Follow us on :

More in Related News