Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2026 22:14 IST
Share News :
മലപ്പുറം : ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ വിര വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. മലപ്പുറം സെന്റ്. ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കൈനിക്കര വിദ്യാര്‍ഥികള്‍ക്ക് ആല്‍ബന്റസോള്‍ ഗുളിക നല്‍കി നിര്‍വഹിച്ചു. പരിപാടിയില്‍ ഡി.എംഒ ഡോ. ടി.കെ. ജയന്തി അധ്യക്ഷത വഹിച്ചു. ദിനാചരണ സന്ദേശം ഡെപ്യൂട്ടി ഡിഎംഒ ഡോ. ഷിബുലാല്‍ നല്‍കി.
ഒരു വയസ്സുമുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ആല്‍ബന്റസോള്‍ ഗുളിക നല്‍കുന്നത്. വിളര്‍ച്ച, പോഷക കുറവ്, വിശപ്പില്ലായ്മ, ഛര്‍ദ്ദി, മലത്തില്‍ കൂടി രക്തം പോകല്‍ എന്നിവയാണ് വിരബാധമൂലം കുട്ടികളില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍. വിരശല്യം മൂലം കുട്ടികളിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തടയുന്നതിനായാണ് ദേശീയ വിരവിമുക്തദിനം ആചരിക്കുന്നത്. വിരവിമുക്തദിനമായ ജനുവരി ആറിന് ആല്‍ബന്റസോള്‍ ഗുളിക ലഭിക്കാത്തവര്‍ക്ക് മോപ്പപ്പ് ദിനമായ ജനുവരി 12 ന്ഗുളിക നല്‍കും.
ചടങ്ങില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാംമാനേജര്‍ ഡോ. ടി.എന്‍. അനൂപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍. പമീലി വിദ്യാര്‍ഥികള്‍ക്ക് വിരകളെ തോല്‍പ്പിക്കാം ആരോഗ്യം വീണ്ടെടുക്കാം എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. സെന്റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോയ്സി ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി.എസ്.ഒ ഡോ. സി. ഷുബിന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷബാന മന്‍സൂര്‍, സെന്റ്.ജെമ്മാസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷിജിമോള്‍, എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ കെ.എ.സുരേഷ് , ആരോഗ്യകേരളം ഐ.ഇ.സി കണ്‍സള്‍ട്ടന്റ് ഇ.ആര്‍. ദിവ്യ എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.